Follow Us On

15

November

2019

Friday

ക്രിസ്തുശിഷ്യന്റെ ജീവിതം ഒരിടത്തുമാത്രം ഒതുക്കിനിർത്താനാവില്ല: പാപ്പ

ക്രിസ്തുശിഷ്യന്റെ ജീവിതം ഒരിടത്തുമാത്രം ഒതുക്കിനിർത്താനാവില്ല: പാപ്പ

വത്തിക്കാൻ സിറ്റി: ദൈവരാജ്യത്തിൽ അംഗത്വം നേടിയ ഒരു ക്രിസ്തുശിഷ്യന്റെ ജീവിതം ഒരു കുടുംബത്തിലോ സമുദായത്തിലോ വംശത്തിലോ സംസ്‌കാരത്തിലോ മാത്രമായി ഒതുക്കിനിർത്താനാവില്ലെന്ന് ഫ്രാൻസിസ് പാപ്പ. മഡഗാസ്‌കറിലെ സൊമാഡ്രിക്കിസെ രൂപതാ മൈതാനിയിലെ താൽക്കാലിക വേദിയിൽ സമൂഹബലിയർപ്പിക്കുകയായിരുന്നു അദ്ദേഹം. സുവിശേഷ മൂല്യങ്ങളിലും ചിന്തകളിലും വെള്ളം കലർത്തരുതെന്നും ഇത് ക്രൈസ്തവവർ അതിജീവിക്കേണ്ട വെല്ലുവിളിയാണെന്നും പാപ്പ പറഞ്ഞു.

സ്വന്തം സമുദായത്തെയും ജാതിയെയും ചൊല്ലി അവകാശവാദം ഉന്നയിക്കുന്നതും മറ്റുള്ളവർക്ക് പ്രവേശം ഇല്ലാത്തതുമായ സങ്കുചിത മനസ്ഥിതി ഇന്ന് പ്രബലപ്പെട്ടുവരുന്നുണ്ട്. അതിനെ ന്യായീക്കരിക്കാൻ പല കാരണങ്ങളും ചിലപ്പോൾ കണ്ടുപിക്കാനായേക്കാം. എന്നാൽ ഈ മനോഭാവം ശരിയല്ല. അനീതിക്കും അധർമത്തിനു പ്രത്യേക താൽപ്പര്യം കാട്ടുന്നവരും കൂട്ടുനിൽക്കുന്നവരും അല്ലെങ്കിൽ അതിന് കർത്തൃത്വം എറ്റെടുക്കുന്നവും പ്രസ്ഥാനങ്ങളും ഇന്ന് ധാരാളമാണ്.

അങ്ങനെ രക്ഷാധികാരി ചമയുന്നവരുടെ പിൻബലത്തോടെ എവിടെയും എന്തും ചെയ്യുന്ന അവസ്ഥ സമൂഹത്തിൽ അഴിമതിക്കും അനീതിക്കും വഴിതുറക്കും. ഈ പരിമിതികൾക്ക് അപ്പുറം കടക്കണമെന്നതാണ് സുവിശേഷത്തിലൂടെ ക്രിസ്തു പ~ിപ്പിക്കുന്നത്. പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവൻതന്നെയും പരിത്യജിക്കാതെ തന്നെ അനുഗമിക്കാനാവില്ലെന്നാണ് ക്രിസ്തു ഉദ്‌ബോധിപ്പിക്കുന്നത്, (ലൂക്കാ 14, 26).

അതായത്, വിശ്വാസത്തിൽ ക്രിസ്തുവിനായുള്ള സമർപ്പണത്തിൽ സ്‌നേഹം നിസ്വാർത്ഥമായൊരു സമ്മാനമാണെന്നും അതു സകലർക്കുമായി പങ്കുവെക്കപ്പെടേണ്ടതാണെന്നും അവിടുന്ന് ആഹ്വാനംചെയ്യുന്നു. ക്രിസ്തുവിനെ അനുഗമിക്കാൻ വെല്ലുവിളികളും പ്രതിബന്ധങ്ങളും നേരിടേണ്ടതുണ്ട്. അത് അതിജീവിക്കാൻ സമർപ്പണം ആവശ്യമാണ്. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി നാം സഹിക്കേണ്ടിവരുന്ന ത്യാഗങ്ങളാണ് അവസാനം ആനന്ദദായകമാകുന്നത്.

അതിനാൽ നമുക്ക് ഒരിക്കലും അതിക്രമങ്ങളെയും വിഭാഗീയതെയും വംശീയ ചിന്തകളെയും വിശ്വാസത്തിന്റെ പേരിൽ ഉണ്ടാകുന്ന കൊലപാതകങ്ങളെയും നാടുകടത്തലുകളെയും ഭീകരപ്രവർത്തനങ്ങളെയും ന്യായീകരിക്കാനാവില്ല. ദൈവികദാനമായ ഭൂമിയെയും അതിലെ ദാനങ്ങളെയും ആദരിച്ച്, കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും മൂല്യങ്ങൾക്കുവേണ്ടി ജീവിക്കുന്നവരാകണം നാമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?