Follow Us On

19

February

2020

Wednesday

അഖിലലോക തൊഴിലാളികൾക്കായി പേപ്പൽ പ്രാർത്ഥന; ഇടം പിടിച്ചത് 17 നിയോഗങ്ങൾ

അഖിലലോക തൊഴിലാളികൾക്കായി പേപ്പൽ പ്രാർത്ഥന; ഇടം പിടിച്ചത് 17 നിയോഗങ്ങൾ

വത്തിക്കാൻ സിറ്റി: മഡഗാസ്‌ക്കർ പര്യടനത്തിന്റെ ഭാഗമായി മഹത്തത്സാനയിലെ പാറമട സന്ദർശിച്ച പാപ്പ തൊഴിലാളികൾക്കായി നടത്തിയ പ്രാർത്ഥന തരംഗമാകുന്നു. മഡഗാസ്‌ക്കറിൽവെച്ചു നടത്തിയ പ്രാർത്ഥന അഖിലലോക തൊഴിലാളികൾക്കായി പാപ്പ സമർപ്പിച്ചതും ശ്രദ്ധേയമായി. വെല്ലുവിളികളിലൂടെ കടന്നുപോകുന്ന തൊഴിലാളികളെ ശക്തീകരിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും സഹായകമായ 17 നിയോഗങ്ങളാണ് പാപ്പ സമർപ്പിച്ചിരിക്കുന്നത്. തൊഴിൽ ദാതാക്കളെയും തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ടുന്നവരെയും പാപ്പ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

തൊഴിലാളികൾക്കും തൊഴിലിനും വേണ്ടി പാപ്പ നടത്തിയ പ്രാർത്ഥന:

ഞങ്ങളുടെ പിതാവായ ദൈവമേ, സ്വർഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവേ, ഇവിടെ സഹോദരങ്ങളെപ്പോലെ സമ്മേളിക്കാൻ ഇടയാക്കിയതിന് അങ്ങേക്ക് നന്ദി പറയുന്നു. മാനവ കരത്താൽ പിളർന്ന ഈ പാറയ്ക്കു മുന്നിൽനിന്ന് ഞങ്ങൾ എല്ലായിടത്തെയും തൊഴിലാളികൾക്കായി അങ്ങയോടു പ്രാർത്ഥിക്കുന്നു. സ്വന്തം കരങ്ങളാൽ പണിയെടുക്കുന്നവർക്കും ശാരീരികമായി അത്യധ്വാനം ചെയ്യുന്നവർക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു.

1. തങ്ങളുടെ മക്കളെ വാത്സല്യത്തോടെ തലോടാനും അവരോടൊപ്പം വിനോദത്തിലേർപ്പെടാനും കഴിയുന്നതിന് അവരുടെ ശാരീരിക ക്ഷീണം അകറ്റണമെ.

2. അധ്വാനഭാരത്താൽ തളരാതിരിക്കാൻ അക്ഷയമായ ആധ്യാത്മിക ശക്തിയും ശാരീരികാരോഗ്യവും അവർക്ക് പ്രദാനം ചെയ്യണമെ.

3. അവരുടെ അധ്വാനഫലങ്ങൾ അവരുടെ കുടുംബത്തിന്റെ മാന്യമായ ജീവിതം ഉറപ്പുവരുത്താൻ പര്യാപ്തമാക്കിത്തീർക്കണമെ.

4. രാത്രിയിൽ ഭവനത്തിലെത്തുന്ന അവർക്ക് സ്‌നേഹോഷ്മളതയും സമാശ്വാസവും പ്രചോദനവും ലഭിക്കുകയും അങ്ങനെ, അങ്ങയുടെ കടാക്ഷത്തിൻ കീഴിൽ കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് യഥാർത്ഥ ആനന്ദം അനുഭവിക്കാൻ കഴിയുകയും ചെയ്യട്ടെ.

5. അന്നന്നത്തേക്കുള്ള ആഹാരം സമ്പാദിക്കുന്നതിന്റെ ആനന്ദം പൂർണമാകുന്നത് ആ അപ്പം പങ്കുവെക്കപ്പെടുമ്പോഴാണെന്ന് ഞങ്ങളുടെ കുടുംബങ്ങൾ മനസിലാക്കട്ടെ.

6. ഞങ്ങളുടെ കുഞ്ഞുങ്ങൾ ജോലിചെയ്യാൻ നിർബന്ധിതരാകാതിരിക്കട്ടെ, മറിച്ച് അവർക്ക് വിദ്യാലയത്തിൽ പോകാനും പ~നം തുടരാനും കഴിയട്ടെ.

7. മാന്യമായ ജീവിതത്തിന് മറ്റൊരു തൊഴിലിന്റെ ആവശ്യം ഇല്ലാത്തവിധം, അധ്യാപകർ അവരുടെ കടമ അർപ്പണബോധത്തോടെ നിർവഹിക്കട്ടെ.

8. നീതിയുടെ ദൈവമേ, തൊഴിൽദാതാക്കളുടെയും നടത്തിപ്പുകാരുടെയും ഹൃദയങ്ങളെ സ്പർശിക്കേണമെ.

9. ന്യായമായ വേതനം തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെന്നും തങ്ങളുടെ മാനവാന്തസിനെ മാനിക്കുന്ന അന്തരീക്ഷത്തിൽ തൊഴിലാളികൾക്ക് ജോലിചെയ്യാൻ കഴിയുന്നുണ്ടെന്നും ഉറപ്പുവരുത്താൻ അവർ സാധ്യമായതെല്ലാം ചെയ്യട്ടെ.

From Antananarivo, Prayer for Workers at the Mahatazana work yard.

From Antananarivo, Prayer for Workers at the Mahatazana work yard.#PopeFrancis #Madagascar #ApostolicJourney

Posted by Shalom World on Sunday, September 8, 2019

10. പിതാവേ, തൊഴിൽരഹിതരോട് കാരുണ്യം കാട്ടണമെ.

11. മഹാദുരിതഹേതുവായ തൊഴിലില്ലായ്മ ഞങ്ങളുടെ സമൂഹങ്ങളിൽനിന്ന് അപ്രത്യക്ഷമാകട്ടെ.

12. അനുദിനാഹാരം സമ്പാദിക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവർക്കായി അതു ഭവനത്തിലെത്തിക്കുകയും ചെയ്യുന്നതിന്റെ സന്തോഷവും ഔന്നത്യവും എല്ലാവർക്കും അനുഭവവേദ്യമാകട്ടെ.

13. അധികൃതമായ ഐക്യദാർഢ്യാരൂപി തൊഴിലാളികൾക്കിടയിൽ സംജാതമാക്കണമെ.

14. അവർ പരസ്പരം കരുതലുള്ളവരായിരിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാനും വീണുപോയവരെ കൈപിടിച്ചു് ഉയർത്താനും പ~ിക്കട്ടെ.

15. അവരുടെ ഹൃദയങ്ങൾ പകയ്ക്കും വിദ്വേഷത്തിനും അനീതിക്കും തിക്തതയ്ക്ക് അടിമപ്പെടാതിരിക്കട്ടെ.

16. മെച്ചപ്പെട്ടൊരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശ സജീവമായി നിലനിറുത്താനും അവസാനംവരെ പണിയെടുക്കാനും അവർക്കു കഴിയട്ടെ.

17. അവരൊത്തൊരുമിച്ച് സ്വന്തം അവകാശങ്ങളെ രചനാത്മകമായി സംരക്ഷിക്കട്ടെ. അവരുടെ സ്വരവും ആവശ്യങ്ങളും ശ്രവിക്കപ്പെടട്ടെ.

ഞങ്ങളുടെ പിതാവായ ദൈവമേ, അങ്ങ് വിശുദ്ധ യൗസേപ്പിനെ യേശുവിന്റെ വളർത്തുപിതാവും കന്യകാമറിയത്തിന്റെ ധീരഭർത്താവും ലോകമെങ്ങുമുള്ള തൊഴിലാളികളുടെ സംരക്ഷകനുമാക്കി. അക്കമസ്വായിൽ അധ്വാനിക്കുന്നവരെയും മഡഗാസ്‌ക്കറിലുള്ള സകല തൊഴിലാളികളെയും വിശിഷ്യാ, സന്ദിഗ്ദ്ധാവസ്ഥയും ദുരിതങ്ങളും അനുഭവിക്കുന്നവരെയും ഞാൻ ആ വിശുദ്ധന് ഭരമേൽപ്പിക്കുന്നു.വിശുദ്ധ യൗസേപ്പ് അവരെ അങ്ങയുടെ പുത്രനോടുള്ള സ്‌നേഹത്തിൽ നിലനിറുത്തുകയും അവരുടെ ഉപജീവനത്തിലും പ്രത്യാശയിലും അവരെ തുണയ്ക്കുകയും ചെയ്യട്ടെ. ആമ്മേൻ

**************************************

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?