Follow Us On

20

September

2019

Friday

യുവജനങ്ങളുടെ ഭാഷ മനസിലാക്കാൻ ശ്രമിക്കണം; മൗറീഷ്യസ് സഭയോട് പാപ്പ

ക്രിസ്തുവിൽ സന്തോഷം കണ്ടെത്താൻ യുവതയ്ക്ക് പാപ്പയുടെ ആഹ്വാനം

യുവജനങ്ങളുടെ ഭാഷ മനസിലാക്കാൻ ശ്രമിക്കണം; മൗറീഷ്യസ് സഭയോട് പാപ്പ

മൗറീഷ്യസ്: യുവജനങ്ങളോട് സംസാരിക്കുമ്പോൾ അവരുടെ ഭാഷ മനസിലാക്കാൻ ശ്രമിക്കണമെന്ന് മൗറീഷ്യസ് സഭയോട് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം. ആഫ്രിക്കൻ ദ്വീപസമൂഹമായ മൗറീഷ്യസിലെ പര്യടനത്തിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കവേയായിരുന്നു പാപ്പയുടെ ആഹ്വാനം. ക്രിസ്തുവിൽ സന്തോഷം കണ്ടെത്താൻ കഴിയണമെന്ന് യുവജനങ്ങളെ പാപ്പ ഓർമിപ്പിക്കുകയും ചെയ്തു.

യുവജനങ്ങളോട് സംസാരിക്കുമ്പോൾ അവരുടെ ഭാഷ മനസിലാക്കാൻ ശ്രമിക്കണം. അവരെ നാം ശ്രവിക്കുകയും അവരുടെകൂടെ സമയം ചെലവഴിക്കുകയും ചെയ്യണം. എങ്കിൽ മാത്രമേ അവരിൽ, തങ്ങൾ പ്രധാനപ്പെട്ടവരും ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരുമാണെന്ന ചിന്ത വളർന്നുവരൂ.

Holy Mass presided by Pope Francis at the Monument of Mary Queen of Peace.

Holy Mass presided by Pope Francis at the Monument of Mary Queen of Peace. #PopeFrancis #Mauritius #ApostolicJourney

Posted by Shalom World on Monday, September 9, 2019

ഒപ്പം തന്നെ സഭയെ അറിയാനും വളർത്താനുമുള്ള ആഗ്രഹം നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാൻ യുവജനങ്ങൾ ശ്രമിക്കമം. സഭയുടെ ശക്തമായ മിഷനറിമാരാകണമെന്നും യുവജനങ്ങളോട് പാപ്പ ആഹ്വാനം ചെയ്തു.

‘മൗറീഷ്യസിന്റെ അപ്പസ്‌തോലൻ’ എന്നറിയപ്പെടുന്ന ഫ്രഞ്ച് മിഷനറി വാഴ്ത്തപ്പെട്ട ജാക്വസ് ഡിസൈർ ലാവലിനെ പാപ്പ പ്രത്യേകം അനുസ്മരിച്ചു. മൗറീഷ്യസിന്റെ അടിമത്വകാലത്ത് മിഷൻ പ്രവർത്തനങ്ങൾക്കായി കടന്നുവന്ന ഫാ. ലാവൽ, പാവപ്പെട്ടവർക്കും രോഗികൾക്കും അടിമകളായവർക്കുംവേണ്ടി പ്രവർത്തിച്ച വ്യക്തിയാണ്.

ഫാ. ലാവലിന്റെ ജീവിതം ഇന്ന് വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും അവർക്കുവേണ്ടി പ്രവർത്തിക്കാനും അദ്ദേഹത്തിന്റെ ജീവിതം ഏറെ പ്രചോദനാത്മകമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

*************************************************

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?