Follow Us On

28

January

2020

Tuesday

അഷ്ടസൗഭാഗ്യങ്ങൾ: ക്രൈസ്തവന്റെ തിരിച്ചറിയൽ കാർഡാണെന്ന് പാപ്പ

അഷ്ടസൗഭാഗ്യങ്ങൾ: ക്രൈസ്തവന്റെ തിരിച്ചറിയൽ കാർഡാണെന്ന് പാപ്പ

വത്തിക്കാൻ സിറ്റി: അഷ്ടസൗഭാഗ്യങ്ങൾ ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അവന്റെ തിരിച്ചറിയൽ കാർഡാണെന്ന് ഫ്രാൻസിസ് പാപ്പ. അതിനാൽ നമ്മുടെ വ്യക്തിപരമായ ജീവിതവഴികളിൽ ക്രിസ്തു പ~ിപ്പിച്ച ഈ അഷ്ടസൗഭാഗ്യത്തെ അനുസരിച്ചു ജീവിക്കാൻ കഴിയണമെന്നും പാപ്പ ഓർമിപ്പിച്ചു. മൗറീഷ്യസ് അപ്പോസ്‌തോലിക സന്ദർശനത്തിൽ പോർട്ട് ലൂയിസിലെ സമാധാന രാജഞി സ്മാരകത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേ വചനസന്ദേശം നൽകുകയായിരുന്നു പാപ്പ.

ഈ പർവതത്തിൻറെ ചുവട്ടിൽ നിൽക്കുമ്പോൾ ഇന്ന് ഞാൻ അഷ്ടസൗഭാഗ്യങ്ങളുടെ പർവതമാകാൻ ആഗ്രഹിക്കുന്നു. ‘അനുഗ്രഹിക്കപ്പെട്ടവർ’ എന്ന ക്രിസ്തുവിന്റെ പുതിയ ആഹ്വാനവും നാം കണ്ടെത്തണം. കാരണം സന്തോഷത്തിലായിരിക്കുന്ന ക്രിസ്ത്യാനികൾക്ക് മാത്രമേ ക്രിസ്തുവിന്റെ പാത പിന്തുടരാനുള്ള ആഗ്രഹം മറ്റുള്ളവരിൽ ഉണർത്താനാകൂ.

‘ഭാഗ്യവാൻ’ എന്ന വാക്കിൻന്റെ അർത്ഥം ‘സന്തുഷ്ടൻ’ എന്നാണ്. ഇത് ‘വിശുദ്ധി’യുടെ പര്യായമായിത്തീരുന്നു. ക്രൈസ്തവ ജീവിതത്തിൽ അഷ്ടസൗഭാഗ്യങ്ങൾ സന്തോഷത്തോടെ അനുഷ്~ിക്കുന്നത് യുവജനങ്ങൾ കാണുമ്പോൾ, അത് അവരെ ആവേശം കൊള്ളിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അങ്ങനെ അവരും ഈ അഷ്ടസൗഭാഗ്യങ്ങളുടെ പർവതത്തിൽ കയറാനും യേശുവിനെ കാണാനും അവനിൽനിന്ന് യഥാർത്ഥ സന്തോഷത്തിലേക്കുള്ള പാത പ~ിക്കാനും ആഗ്രഹിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?