Follow Us On

29

March

2024

Friday

ബിഷപ്പുമാർക്ക് പാപ്പയുടെ നിർദേശം: ദൈവത്തോടും ജനങ്ങളോടും ചേർന്നിരിക്കണം

ബിഷപ്പുമാർക്ക് പാപ്പയുടെ നിർദേശം: ദൈവത്തോടും ജനങ്ങളോടും ചേർന്നിരിക്കണം

വത്തിക്കാൻ സിറ്റി: ബിഷപ്പുമാർ ദൈവത്തോടും ജനങ്ങളോടും ചേർന്നിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. പുതുതായി സ്ഥാനമേറ്റ ബിഷപ്പുമാരെ അഭിസംബോധന ചെയ്യവേയാണ് പാപ്പ തന്റെ സ്‌നേഹപൂർവകമായ നിർദേശങ്ങൾ പങ്കുവെച്ചത്.

ലോകം എപ്പോഴും ഒരു ദൈവിക സാമീപ്യത്തിനായുള്ള തേടലിലാണ്. അതിനാൽതന്നെ ദൈവവുമായുള്ള അടുപ്പമാണ് ബിഷപ്പിന്റെ ശുശ്രൂഷയുടെ ഉറവിടം. ഈ അടുപ്പം അതിന്റെ പൂർണതയിൽ പകരാനാണ് ബിഷപ്പുമാർ വിളിക്കപ്പെട്ടിരിക്കുന്നത്.

ദൈവവുമായുള്ള അടുപ്പത്തെ വിവരിക്കണമെങ്കിൽ നാം അത് അനുഭവിക്കണം. വിതക്കാരന്റെ ആർദ്രത, ക്ഷമ, ആത്മവിശ്വാസം എന്നിവ ഇല്ലാതെ നമുക്ക് വിത്തിന്റെ വളർച്ചയെ കാണാനാവില്ല.ദൈവജനവുമായുള്ള അടുപ്പം, അത് ഓരോ ബിഷപ്പമാരിലും നിയുക്തമായ ഉത്തരവാദിത്വമാണ്.

നിങ്ങളിലൂടെ തന്റെ സഹോദരരിലേക്ക് എത്താനും അവരെ സ്‌നേഹിക്കാനും ക്രിസ്തു ആഗ്രഹിക്കുന്നു. നിങ്ങളുടെ ആശ്വാസദായകമായ കരങ്ങളാൽ, വാക്കുകളാൽ നിങ്ങൾ സുവിശേഷം പങ്കുവെക്കുകയാണ്. ലോകജീവിതത്തിൽനിന്ന് വ്യത്യസ്തമായ ജീവിതത്തിന്റെ ഒരു അളവുകോലാണ് നിങ്ങളുടെ ജീവിതമെന്ന് തിരിച്ചറിയണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?