Follow Us On

28

March

2024

Thursday

‘ദുബായ് പ്രഖ്യാപനത്തി’ന്റെ ആദ്യ ഫലം തയാർ: വിശ്വസാഹോദര്യ ദിനാചരണം 2020മുതൽ

‘ദുബായ് പ്രഖ്യാപനത്തി’ന്റെ ആദ്യ ഫലം തയാർ: വിശ്വസാഹോദര്യ ദിനാചരണം 2020മുതൽ

വത്തിക്കാൻ സിറ്റി: ലോകസമാധാനം ലക്ഷ്യംവെച്ച് ദുബായിയുടെ രാജാവ് മുഹമ്മദ് ബിൻ സഹീദിനെ സാക്ഷിയാക്കി ഫ്രാൻസിസ് പാപ്പയും ഗ്രാൻഡ് ഇമാം മുഹമ്മദ് അൽ തയ്യീബ് എന്നിവർ ഒപ്പുവെച്ച ‘മാനവ സാഹോദര്യ പ്രഖ്യാപനത്തിന്റെ’ ആദ്യഫലം- അടുത്തവർഷം മുതൽ ‘വിശ്വസാഹോദര്യത്തിന്റെ രാജ്യാന്തര ദിനം’ ആചരിക്കാൻ യു.എന്നിനോട് നടത്തിയ അഭ്യർത്ഥനയെ അപ്രകാരമാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

മാനവ സാഹോദര്യ പ്രഖ്യാപനത്തിന്റെ നടത്തിപ്പിനായി രൂപീകൃതമായ കമ്മിറ്റിയുടെ പ്രഥമ യോഗമാണ് ഇക്കാര്യം നിർദേശിച്ചത്. ഫ്രാൻസിസ് പാപ്പ യു.എ.ഇ സന്ദർശിച്ച ഫെബ്രുവരി മൂന്നുമുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ഇതിനായി മാറ്റിവെക്കണമെന്നാണ് നിർദേശം.കമ്മിറ്റിയുടെ രണ്ടാമത് യോഗം സെപ്തംബർ 20ന് ന്യൂയോർക്കിൽ സമ്മേളിക്കാനും തീരുമാനമായി.

പാപ്പയുടെ അധ്യക്ഷതയിൽ വത്തിക്കാനിൽ സമ്മേളിച്ച പ്രഥമ യോഗത്തിൽ ഏഴു പേരാണ് പങ്കെടുത്തത്. ഇതിൽ രണ്ട് പേർ വത്തിക്കാൻ പ്രതിനിധികളും അഞ്ചുപേർ എമിരേറ്റ് രാജ്യങ്ങളുടെ പ്രതിനിധികളുമാണ്. ഒരു മണിക്കൂറിൽ അധികം സമയം യോഗത്തിൽ പങ്കെടുത്ത പാപ്പ, വത്തിക്കാൻ പ്രസിൽ അച്ചടിച്ച ‘മാനവ സാഹോദര്യ പ്രഖ്യാപനത്തി’ന്റെ കോപ്പികൾ എല്ലാവർക്കും സമ്മാനിക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?