Follow Us On

29

March

2024

Friday

പാരമ്പര്യം ഭാവിയുടെ ഉറപ്പ്; സെന്റ് അഗസ്റ്റിൻ സന്യാസികളോട് പാപ്പ

പാരമ്പര്യം ഭാവിയുടെ ഉറപ്പ്; സെന്റ് അഗസ്റ്റിൻ സന്യാസികളോട് പാപ്പ

വത്തിക്കാൻ സിറ്റി: പാരമ്പര്യത്തോടുള്ള വിശ്വസ്തത ഫലപ്രദമായ ഭാവി ഉറപ്പാക്കുമെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പ. കെട്ടുറപ്പുള്ള പാരമ്പര്യങ്ങളാണ് നല്ല മൂല്യങ്ങളുള്ള ഭാവിയുടെ അടിത്തറയെന്നും പാപ്പ പറഞ്ഞു. സെന്റ് അഗസ്റ്റിയൻ സന്യാസികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ പാരമ്പര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ആധുനിക ലോകത്ത് ജീവിക്കാൻ പാരമ്പര്യങ്ങളിൽ നിന്ന് പിന്തിരിയേണ്ടത് അത്യാവശ്യമാണെന്നാണ് ചിലരുടെ കണ്ടുപിടുത്തം. എന്നാൽ ഇത് വലിയ നാശത്തിലേയ്ക്ക് മാത്രമേ നയിക്കുകയുള്ളു. സുസ്ഥിരമായ നമ്മുടെ ഭാവിയെ സുരക്ഷിതവും എക്കാലവും നിലനിൽക്കുന്നതും ഫലപ്രദവുമാക്കി മാറ്റുന്ന വലിയ ഘടകമാണ് പാരമ്പര്യവിശ്വാസങ്ങൾ. യഥാർത്ഥ പാരമ്പര്യം ഒരു വൃക്ഷത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും മണ്ണിൽ നിന്ന് വലിച്ചെടുക്കാൻ പാകത്തിൽ ആഴത്തിലേയ്ക്ക് ഇറങ്ങുന്ന വേരിന് തുല്യമാണ്. അതായത് കാലഘട്ടത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറേണ്ടിവരുമ്പോഴും നിങ്ങളുടെ വേരുകളിൽ നിന്ന് ഒരിക്കലും പിന്മാറരുത്. അങ്ങനെ ചെയ്താൽ അത് സ്വയം കൊലപ്പെടുത്തുന്നതിന് തുല്യവുമാണ്.

വി അഗസ്റ്റിന്റെ ജീവിതമാണ് സന്യാസജീവിത പാരമ്പര്യത്തിൽ നിങ്ങളുടെ വേരുകൾ. അവ കണ്ടെത്തി വിശ്വസ്തതയോടെ നിൽക്കുമ്പോൾ മാത്രമേ നിങ്ങളുടെ സന്യാസജീവിതം പൂർണ്ണമാവുകയുള്ളു. മാത്രമല്ല ആ പാരമ്പര്യങ്ങളെ സ്‌നേഹിക്കുവാനും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാനും നിങ്ങൾക്ക് സാധിക്കണം. ദൈവത്തെ ചൂണ്ടിക്കാണിച്ച് ദൈവത്തിലേയ്ക്ക് നമ്മെ ആകർഷിക്കുകയും ചേർത്തുനിർത്തുകയും ചെയ്ത വ്യക്തിയാണ് വിശുദ്ധ അഗസ്റ്റിൻ. ആ വിശുദ്ധന്റെ ഓർമ്മകളും പാരമ്പര്യങ്ങളും നിങ്ങളെ ശക്തരാക്കട്ടെയെന്നും പാപ്പ സന്യാസികളോട് ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?