Follow Us On

19

April

2024

Friday

സിഡ്നി പ്രോലൈഫ് റാലിയിൽ നിറ സാന്നിധ്യമായി മലയാളികളുൾപ്പെടെയുള്ളവർ

സിഡ്നി പ്രോലൈഫ് റാലിയിൽ നിറ സാന്നിധ്യമായി  മലയാളികളുൾപ്പെടെയുള്ളവർ

സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിൽ ഗർഭഛിദ്രം നിയമവിധേയമാക്കാൻ സെപ്റ്റംബർ 17 ആം തീയതി ചർച്ചകൾ നടക്കാനിരിക്കെ, ആയിരക്കണക്കിനാളുകൾ സിഡ്നിയിലെ ഹൈഡ് പാർക്കിൽ ശബ്ദമില്ലാത്ത ഗർഭസ്ഥ ശിശുക്കളുടെ ശബ്ദമാകാൻ ഒരുമിച്ചുകൂടി. ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ടോണി അബോട്ട്, സിഡ്നി ആർച്ച്ബിഷപ്പ് അന്തോണി ഫിഷർ, സിഡ്നിയിലെ തന്നെ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പ് ഗ്ലെൻ ഡേവിസ് തുടങ്ങിയ പ്രമുഖർ, “സ്റ്റാൻഡ് ഫോർ ലൈഫ്” എന്ന് പേരിട്ടിരുന്ന പ്രോലൈഫ് റാലിയിൽ പ്രസംഗിച്ചു. റാലിയിലെ മലയാളികളുടെ സാന്നിധ്യവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ജീസസ് യൂത്ത് അടക്കമുള്ള സംഘടനകൾ സജീവമായിത്തന്നെ റാലിയിൽ പങ്കെടുത്തു.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് തങ്ങളുടെ പോരാട്ടമെന്ന് പ്രോ ചോയ്സ് ആക്ടിവിസ്റ്റുകൾ പറയുമെങ്കിലും, അവരുടെ അവകാശവാദം, വെറും പൊള്ളയാണെന്ന് ബില്ലിന്റെ വിശദാംശങ്ങളെ കുറിച്ച് സ്റ്റാൻഡ് ഫോർ ലൈഫ് റാലിയിൽ വിദഗ്ധർ നടത്തിയ വിശകലനങ്ങൾ തെളിയിച്ചുവെന്ന് ഓസ്ട്രേലിയയിലെ മലയാളി പ്രോലൈഫ് ആക്ടിവിസ്റ്റും, ലൈഫ് സ്റ്റൈൽ മെഡിസിൻ വിദഗ്ദയുമായ ഡോ. ജാക്വലിൻ മൈക്കിൾ സൺഡേ ശാലോമിനോട് പറഞ്ഞു. ശരിയായ സ്ത്രീ ശാക്തീകരണം പ്രാവർത്തികമാകുക ഒരു സ്ത്രീയുടെ ജീവിത ചുറ്റുപാടുകൾ, അവൾക്ക് ജീവിക്കാൻ അനുയോജ്യമായ രീതിയിൽ സമൂഹം തീർത്തു കൊടുക്കുമ്പോളാണെന്നും, അവരുടെ കുഞ്ഞിനെ ഇല്ലായ്മ ചെയ്യാൻ സഹായം നൽകുമ്പോളല്ലെന്നും ഡോ. ജാക്വലിൻ കൂട്ടിച്ചേർത്തു.
അബോർഷൻ ബില്ല് പ്രാർത്ഥനയുടെ ശക്തിയാൽ തള്ളി പോകാനും, ഭ്രൂണഹത്യയെ അനുകൂലിക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് മാനസാന്തരമുണ്ടാകാനും സിഡ്നി സെന്റ് മേരീസ് കത്തീഡ്രലിൽ സെപ്റ്റംബർ 16, വൈകിട്ട് ആറുമുതൽ ദിവ്യകാരുണ്യ ആരാധന സംഘടിപ്പിച്ചിട്ടുണ്ട്.                                                                                                     സച്ചിൻ എട്ടിയിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?