Follow Us On

15

October

2019

Tuesday

അമേരിക്കയിൽ ഭ്രൂണഹത്യയുടെ എണ്ണം കുത്തനെ കുറയുന്നു, ഇത് പ്രോലൈഫ് വിജയം

അമേരിക്കയിൽ ഭ്രൂണഹത്യയുടെ എണ്ണം കുത്തനെ കുറയുന്നു, ഇത് പ്രോലൈഫ് വിജയം

വാഷിംഗ്ടൺ: 1973ൽ അമേരിക്കയിൽ രാജ്യവ്യാപകമായി ഭ്രൂണഹത്യ നിയമവിധേയമാക്കിയതിനുശേഷം കോടിക്കണക്കിന് ഗർഭസ്ഥ ശിശുക്കളാണ് അമ്മമാരുടെ ഉദരത്തിൽ വച്ച് കൊലചെയ്യപ്പെട്ടത്. കുപ്രസിദ്ധ റോ-വേഡ് കേസാണ് ഇപ്രകാരമുള്ള ഒരു കൂട്ടക്കുരുതിക്ക് വഴിവെച്ചത്. എന്നാൽ അമേരിക്കയിൽ നിന്നും മനുഷ്യ ജീവനെ സ്നേഹിക്കുകയും, വിലമതിക്കുകയും ചെയ്യുന്നവർക്ക് വലിയൊരു സദ്‌വാർത്ത യാണ് പുറത്തുവരുന്നത്. 1973ന് ശേഷം ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഭ്രൂണഹത്യകളുടെയെണ്ണം കൂപ്പുകുത്തിയതായി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അബോർഷനെ അനുകൂലിക്കുന്ന ഗുറ്റ്മാച്ചർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ട് പ്രകാരം 2017ൽ, 862000 ഗർഭച്ഛിദ്രങ്ങളാണ് അമേരിക്കയിൽ നടന്നത്. 2014ൽ ഇത് 926000 ആയിരുന്നു. 2011 ലാകട്ടെ ഗർഭച്ഛിദ്രങ്ങളുടെ എണ്ണം പത്തു ലക്ഷത്തിനു മുകളിലായിരുന്നു. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഗർഭച്ഛിദ്രങ്ങളുടെ എണ്ണത്തിൽ കുറവുണ്ട്. 2011 നും 2017 നുമിടയിൽ വെറും അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമാണ് ഗർഭച്ഛിദ്രങ്ങളുടെ എണ്ണം വർദ്ധിച്ചത്.
ചില സ്ഥലങ്ങളിൽ അബോർഷൻ ക്ലിനിക്കുകളുടെ എണ്ണത്തിലും വൻ കുറവാണുണ്ടായിരിക്കുന്നത്. ടെക്സാസിലും, മിച്ചിഗണിലും, ഒഹായോയിലുമടക്കം നിരവധി ക്ലിനിക്കുകൾ അടക്കേണ്ടതായി വന്നു. ഗർഭച്ഛിദ്രങ്ങളുടെ എണ്ണം കുറഞ്ഞതിൽ പ്രോലൈഫ് സംഘടനകൾ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. സംഘടനകൾ നടത്തുന്ന ബോധവത്കരണങ്ങൾ സമൂഹത്തിൽ ചലനങ്ങളുണ്ടാക്കുന്നുണ്ട്. ഇക്കാലയളവിൽ ഗർഭസ്ഥശിശുവിന്റെ ജീവൻ സംരക്ഷിക്കുന്നതിനായി ശക്തമായ നിയമങ്ങളാണ് പല സംസ്ഥാനങ്ങളും നടപ്പിലാക്കി വരുന്നത്.                           സച്ചിൻ എട്ടിയിൽ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?