Follow Us On

18

April

2024

Thursday

ടി.സി.എഫ്. നേതൃത്വത്തില്‍ മാര്‍ ബര്‍ന്നബാസിന്റെ സപ്തതി ആഘോഷം

ടി.സി.എഫ്. നേതൃത്വത്തില്‍ മാര്‍ ബര്‍ന്നബാസിന്റെ സപ്തതി ആഘോഷം

തിരുവനന്തപുരം : ട്രിവാന്‍ഡ്രം ക്ലര്‍ജി ഫെലോഷിപ്പിന്റെ (ടി.സി.എഫ്) അര്‍ദ്ധവാര്‍ഷിക സമ്മേളനവും മാര്‍ത്തോമ്മാ സഭയുടെ തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പയുടെ സപ്തതിയും തിരുവനന്തപുരത്ത് ഉള്ളൂര്‍ കാരുണ്യ ഗൈഡന്‍സ് സെന്ററിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു. ജീവിതം ദൈവത്തിന്റെ ദാനമാണെന്ന് തിരിച്ചറിയുമ്പോള്‍ കൂടുതല്‍ ഫലപ്രദമായി ജീവിതം നയിക്കുവാന്‍ ഓരോരുത്തര്‍ക്കും കഴിയുമെന്ന് മാര്‍ ബര്‍ന്നബാസ് പറഞ്ഞു. ദൈവത്തിനും ജനത്തിനും മദ്ധ്യേയുള്ള പാലങ്ങളായി വര്‍ത്തിക്കുവാന്‍ പുരോഹിതര്‍ക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭയും സമൂഹവും ഇന്നു നേരിടുന്ന വിപത്തുകളില്‍ നിന്ന് മോചനം നേടാന്‍ പ്രാര്‍ത്ഥനയാണ് ഏക മാര്‍ഗ്ഗമെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത പറഞ്ഞു. ടി.സി.എഫ്. പ്രസിഡന്റ് ഫാ.ഡോ. ടി.ജെ.അലക്‌സാണ്ടര്‍, ടി.സി.എഫ. സെക്രട്ടറിയും മലങ്കര കാത്തലിക് അസോസിയേഷന്‍ സ്പിരിച്ച്വല്‍ ഡയറക്ടറുമായ ഫാ.ജോണ്‍ അരീക്കല്‍, പ്രോഗ്രം കോഓര്‍ഡിനേറ്റര്‍ ഷെവലിയാര്‍ ഡോ. കോശി എം. ജോര്‍ജ്ജ്, വൈ.എം.സി.എ. പ്രസിഡന്റ് കെ.വി.തോമസ്, റവ. എസ്.ഗ്ലാഡ്സ്റ്റണ്‍, കേണല്‍ പി.എം.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കാരുണ്യ ഗൈഡന്‍സ് സെന്ററിലെ കാന്‍സര്‍ രോഗികളായ അന്തേവാസികള്‍ക്കൊപ്പം മാര്‍ ബര്‍ന്നബാസും മാര്‍ ക്രിസോസ്റ്റമോസും ഓണസദ്യയിലും പങ്കെടുത്തു. തെരഞ്ഞെടുക്കപെട്ടവര്‍ക്ക് ടി.സി.എഫിന്റെ ജീവകാരുണ്യ ധനസഹായവും സമ്മേളനത്തില്‍ വിതരണം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?