Follow Us On

15

October

2019

Tuesday

വരുന്നത്‌ സവിശേഷ ഒക്‌ടോബർ; ആഗോള സഭ അസാധാരണ മിഷൻ മാസത്തിലേക്ക്

ഉദ്ഘാടനം ഒക്‌ടോ. ഒന്നിന് വത്തിക്കാനിൽ

വരുന്നത്‌ സവിശേഷ ഒക്‌ടോബർ; ആഗോള സഭ അസാധാരണ മിഷൻ മാസത്തിലേക്ക്

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയിൽ ഇത്തവണ അസാധാരണ, അതിവിശേഷ ഒക്‌ടോബർ! മിഷനറി പ്രവർത്തനങ്ങൾക്ക് പുത്തൻ ഊർജം പകരാൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച അസാധാരണ മിഷൻ മാസാചരണം, വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനമായ ഒക്‌ടോബർ ഒന്നിന് ആരംഭിക്കും.

ഒക്ടോബർ ഒന്ന് വൈകിട്ട് 6.00ന് ഫ്രാൻസിസ് പാപ്പ അർപ്പിക്കുന്ന സായാഹ്ന പ്രാർത്ഥനയോടെയാണ് അസാധാരണ മിഷൻ മാസത്തിന് ആരംഭം കുറിക്കുന്നത്. തുടർന്ന് വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന എട്ടു മിഷനറിമാർ അനുഭവങ്ങൾ പങ്കുവെക്കുകയും പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യും. തുടർന്ന് നടത്തുന്ന കുരിശിന്റെ വഴിയിൽ പാപ്പയും അവർക്കൊപ്പം പങ്കെടുക്കും.

പ്രേഷിതദൗത്യത്തെക്കുറിച്ച് ബനഡിക്ട് 15-ാമൻ പാപ്പ 1919ൽ പുറപ്പെടുവിച്ച ‘മാക്‌സിമൂം ഇല്ലൂദ്’ (ഏറ്റവും വലിയ ആ കാര്യം) എന്ന ചാക്രികലേഖനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചാണ് അസാധാരണ മിഷൻ മാസാചരണം സംഘടിക്കപ്പെടുക. ‘ജ്ഞാനസ്‌നാനപ്പെട്ട് അയക്കപ്പെട്ടവർ: പ്രേഷിതദൗത്യവുമായി ക്രിസ്തുവിന്റെസഭ ലോകത്തിൽ’ എന്ന ആപ്തവാക്യവുമായി സംഘടിക്കപ്പെടുന്ന അസാധാരണ മിഷൻ മാസാചരണം അസാധാരണമാക്കാൻ വിപുലമായ കർമപരിപാടികളാണ് പ്രാദേശിക സഭകളുടെ നേതൃത്വത്തിൽ ലോകമെമ്പാടും ഒരുങ്ങുന്നത്.

സഭയിലെ ജീവിതത്തിന്റെയും അജപാലന പ്രവർത്തനങ്ങളുടെയും തീക്ഷ്ണതയോടെയുള്ള മിഷനറി പരിവർത്തനമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയ പാപ്പ, അസാധാരണ മിഷൻ മാസത്തിൽ ശ്രദ്ധവെക്കേണ്ട നാലു കാര്യങ്ങളെക്കുറിച്ച് ‘ജ്ഞാനസ്‌നാനപ്പെട്ട് അയയ്ക്കപ്പെട്ടവർ’എന്ന രേഖയിൽ നൽകിയിരിക്കുന്ന വിശദീകരണവും ശ്രദ്ധേയമാണ്:

1. വിശുദ്ധ കുർബാന, ദൈവവചനം, വ്യക്തിപരവും സമൂഹപരവുമായ പ്രാർത്ഥനകൾ എന്നിവയിലൂടെ സഭയിൽ ഇന്നും ജീവിക്കുന്ന ക്രിസ്തുവിനോടുള്ള വ്യക്തിപരമായ ബന്ധത്തിലുള്ള ജീവിതം.

2. പ്രേഷിതരായ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും വിശ്വാസപ്രഘോഷകരുടെയും ലോകമെങ്ങുമുള്ള സാക്ഷ്യങ്ങൾ മാതൃകയാക്കിയുള്ള ക്രൈസ്തവ ജീവിത സാക്ഷ്യം.

3. വിശുദ്ധഗ്രന്ഥം, മതബോധനം, ആധ്യാത്മികശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങിയവയിൽ അധിഷ്~ിതമായ വൈദികസന്യസ്തഅൽമായ മേഖലകളിലുള്ള പ്രേഷിത രൂപീകരണം.

4. ദരിദ്രരോടും വിലപിക്കുന്നവരോടും പക്ഷം ചേർന്നുകൊണ്ടുള്ള നിസ്വാർത്ഥ പ്രേഷിത സ്‌നേഹവും പരിചരണവും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?