ക്വാരഘോഷ്: ഐസിസിന്റെ ആധിപത്യത്തിൽനിന്ന് മോചിപ്പിക്കപ്പെട്ട ഇറാഖിലെ ക്വാരഘോഷിൽ ക്രൈസ്തവ വിദ്യാലയം വീണ്ടും പ്രവർത്തനമാരംഭിച്ചതിന്റെ സന്തോഷത്തിലാണ് അവിടത്തെ കുട്ടിക്കൂട്ടം. സെന്റ് ജോസഫ് പ്രൈമറി സ്കൂളാണ് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും തുറന്നത്. ഓപ്പൺ ഡോർസിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് സ്കൂൾ പുനർനിർമിച്ചത്.
ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം 2014ൽ നിർമിച്ച സ്കൂൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഐസിസ് പിടിച്ചെടുക്കുകയായിരുന്നു. ഇവിടെനിന്ന് പ്രാണരക്ഷാർത്ഥം ജനം പലായനം ചെയ്തതോടെ സ്കൂൾ ഐസിസുകാർ മിലിട്ടറി ക്യാംപാക്കി മാറ്റി.
2016ലാണ് പ്രദേശം ഐസിസ് തീവ്രവാദികളിൽനിന്ന് സൈന്യം തിരിച്ചുപിടിച്ചത്. അപ്പോഴേക്കും സ്കൂൾ ഏതാണ്ട് പൂർണമായി തകർക്കപ്പെട്ടിരുന്നു. സ്കൂൾ പ്രവർത്തനം ആരംഭിച്ചതോടെ കുട്ടികളും ഇവിടേക്ക് എത്തിത്തുടങ്ങി. ഇപ്പോൾ 130 കുട്ടികൾ സ്കൂളിൽ പ~ിക്കുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *