Follow Us On

15

October

2019

Tuesday

കുട്ടികള്‍ കൈവിട്ടുപോകാതിരിക്കാന്‍ ചില കാര്യങ്ങള്‍

കുട്ടികള്‍  കൈവിട്ടുപോകാതിരിക്കാന്‍  ചില കാര്യങ്ങള്‍

കുട്ടികള്‍ കൂടുവിട്ട് കൂടുമാറാതിരിക്കാന്‍ മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍
പരിധിയില്ലാതെ സ്‌നേഹിക്കുക
എല്ലാദിവസവും കുട്ടികളോട് നിങ്ങളവരെ സ്‌നേഹിക്കുന്നുവെന്ന് പറയുക. അതിലൂടെ മാത്രമേ നിങ്ങളും അവര്‍ക്ക് പ്രിയപ്പെട്ടവരാകൂ. കുട്ടികള്‍ നല്ലവരും സദ്ഗുണസമ്പന്നരുമാണ് എന്ന വിചാരം ജനിപ്പിക്കുന്ന രീതിയില്‍ അവരോട് സംസാരിക്കണം.
ആത്മനിയന്ത്രണം ഉണ്ടായിരിക്കുക,
‘ഊഴം വരുന്നതുവരെ കാത്തിരിക്കണമെന്നും യഥാര്‍ത്ഥ സംതൃപ്തി ലഭിക്കാന്‍ സമയവും ശ്രമവും ആവശ്യമാണെന്നും പ്രലോഭനങ്ങളെ ചെറുത്തുനില്‍ക്കണമെന്നും ബാല്യം മുതലേ കുട്ടികളെ പഠിപ്പിക്കണം. അങ്ങനെ ചെയ്യാതെ കുട്ടികളെ അമിതമായി ലാളിച്ചാല്‍ നല്ല സ്വഭാവഗുണമുള്ള കുട്ടികളുടെ തലച്ചോറില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അവരില്‍ ഉണ്ടാകുകയില്ല.’ പ്രമുഖ മനഃശാസ്ത്രജ്ഞനായ ഡോ. ഡാന്‍ കിന്‍ഡ്‌ലന്റെ അഭിപ്രായമാണിത്.
കുട്ടികളെ മനസിലാക്കുക
പകരം ചോദിക്കാനും പ്രതികാരം ചെയ്യുവാനുമുള്ള തോന്നലുകള്‍ കുഞ്ഞുമനസില്‍ പെട്ടെന്ന് രൂപപ്പെടും. അതുണ്ടാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഒരാള്‍ ചെയ്തതിന് പകരം ചെയ്താല്‍ അത് പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുമെന്ന് മനസിലാക്കി കൊടുക്കുക.
അവരെ പ്രോത്സാഹിപ്പിക്കുക
കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളില്‍ അവരെ അഭിനന്ദിക്കുക. എല്ലായ്‌പ്പോഴും ഉള്‍പ്രേരണകളെ അടിച്ചമര്‍ത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും എന്നാല്‍, അങ്ങനെ ചെയ്യുന്നതാണ് യഥാര്‍ത്ഥ കരുത്തെന്നും അവര്‍ അറിഞ്ഞിരിക്കണം.
നല്ലകാര്യങ്ങള്‍ നല്ലതെന്ന് പറയണം
എങ്ങനെയാണ് കുട്ടികളെ അഭിനന്ദിക്കേണ്ടത് എന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. അമിതമായി അഭിനന്ദിക്കുന്നത് ഹാനികരമാകും. അമിത ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി ചില മാതാപിതാക്കള്‍ കുട്ടികളെ തെറ്റായ കാര്യത്തില്‍പോലും അമിതമായി അഭിനന്ദിക്കുന്നു, പക്ഷേ അത് കുട്ടികളില്‍ തെറ്റായൊരു മനോഭാവമാണ് വളര്‍ത്തുന്നത്.
മാധ്യമങ്ങള്‍ കൈ അകലത്തില്‍
മൊബൈല്‍ ഫോണുകള്‍ കുട്ടികളുടെ തൊട്ടടുത്താണ്. അതുപയോഗിക്കരുതെന്ന് വിലക്കു കയല്ല, അവയുടെ ഗുണദോഷങ്ങള്‍ കുട്ടികളെ മനസിലാക്കുക എന്നതിനായിരിക്കണം മാതാപിതാക്കള്‍ മുന്‍ഗണന കൊടുക്കേണ്ടത്. പരീക്ഷാസമയത്ത് ടെലിവിഷന്‍ കേബിള്‍ കട്ട് ചെയ്യുന്നതിനുപകരം പഠനത്തിനാണ് കൂടുതല്‍ പ്രാധാന്യം എന്ന് കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കണം.
കഴിവുകളെ അംഗീകരിക്കുക
കുട്ടികള്‍ക്ക് ജന്മസിദ്ധമായി ലഭിച്ച കഴിവുകളെ മാത്രം പ്രശംസിക്കുന്നതിന് പകരം കഠിനാധ്വാനവും നിരന്തരമായ പരിശ്രമവും ചെയ്തതിനെപ്രതി കുട്ടികളെ പ്രശംസിക്കുക. ഇതവരില്‍ മാതാപിതാക്കളോടുള്ള കാഴ്ചപ്പാട് മാറ്റിമറിക്കും.
പ്രശ്‌നങ്ങള്‍ പരിഹരിച്ച് പോകുക
കുട്ടികളുടെ പ്രശ്‌നങ്ങള്‍ അവരില്‍നിന്നുതന്നെ മനസിലാക്കാന്‍ ശ്രമിക്കണം. കുട്ടികള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുക. എപ്പോഴും അടിയും വഴക്കമുള്ള വീടുകളിലെ കുട്ടികളില്‍ സദ്ഗുണങ്ങള്‍ കുറവായിരിക്കും. ജീവിതത്തില്‍ ക്ഷമ പരിശീലിക്കുക.


 റോസ് മേരി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?