Follow Us On

28

March

2024

Thursday

ദൈവജനം സഭാ ശുശ്രൂഷകരെ പ്രാര്‍ത്ഥനയിലൂടെ ശക്തിപ്പെടുത്തണം: മാര്‍ മാത്യു മൂലക്കാട്ട്

ദൈവജനം സഭാ ശുശ്രൂഷകരെ പ്രാര്‍ത്ഥനയിലൂടെ  ശക്തിപ്പെടുത്തണം:  മാര്‍ മാത്യു മൂലക്കാട്ട്

കോതനല്ലൂര്‍: ദൈവജനം സഭാ ശുശ്രൂഷകരെ പ്രാര്‍ത്ഥനയിലൂടെ നിരന്തരം ശക്തിപ്പെടുത്തണമെന്ന് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസയില്‍ 19-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനിക്കുന്നവരില്‍ ദൈവീക മുഖം ദര്‍ശിച്ച് പ്രേഷിത ചൈതന്യത്താല്‍ നവസുവിശേഷവത്കരണം സാധ്യമാക്കുവാന്‍ ദൈവ വചന ശുശ്രൂഷകളിലൂടെ സാധ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു. ഫാ. എബ്രഹാം പറമ്പേട്ടിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
നാല് ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷനില്‍ ദിവസവും വിശുദ്ധ കുര്‍ബാന, ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, അനുരഞ്ജന ശുശ്രൂഷ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. രണ്ടാം ദിവസമായ ഇന്ന് ഫാ. തോമസ് ആനിമൂട്ടില്‍ വിശുദ്ധ കുര്‍ബാനയ്ക്കും ഫാ. ജോസഫ് പുത്തന്‍പുര വചനശുശ്രൂഷയ്ക്കും നേതൃത്വം നല്‍കും. കുടുബങ്ങളുടെ നവീകരണമാണ് രണ്ടാം ദിവസത്തെ മുഖ്യ പ്രമേയം. രാവിലെ 8 മണിക്ക് ജപമാലയോടെ ആരംഭിച്ച് വൈകിട്ട് 4 മണിക്ക് സമാപിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?