Follow Us On

29

March

2024

Friday

വിവാഹമോചനം: ഫിലിപ്പൈൻസ് സർക്കാരിന് സഭാ നേതൃത്വം അയച്ച കത്ത് ചർച്ചയാകുന്നു

വിവാഹമോചനം: ഫിലിപ്പൈൻസ് സർക്കാരിന് സഭാ നേതൃത്വം അയച്ച കത്ത് ചർച്ചയാകുന്നു

ഫിലിപ്പൈൻസ്: വിവാഹമോചനം കുടുംബജീവിതത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന നടപടിയെന്ന് ഓർമിപ്പിച്ച് ഫിലിപ്പിൻസ് ഭരണകൂടത്തിന് ഫിലിപ്പൈൻസ് മെത്രാൻസമിതി അയച്ച കത്ത് ചർച്ചയാകുന്നു. വിവാഹമോചനം കുട്ടികളുടെ ജീവിതത്തിനും വിവാഹത്തിന്റെ പവിത്രതയ്ക്കും ഭരണഘടനയ്ക്കും എതിരായ കാര്യമാണെന്നും കത്തിലൂടെ സഭ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ വിവാഹമോചനം ഉദാരമാക്കി കുടുംബങ്ങളെ നാശത്തിലേക്ക് നയിക്കരുതെന്നും ഭരണകൂടത്തോട് സഭ ആവശ്യപ്പെട്ടു.

അടുത്തിടെ പൊതുവിവാഹമോചന പ്രചാരണവുമായി സെനറ്റർ റിസ ഹോണ്ടിവേറോസ് രംഗത്തിയതിന്റെ പശ്ടാത്തലത്തിലാണ് സഭയുടെ നടപടി. എക്സിക്യൂട്ടിവ് സെക്രട്ടറി ഫാ. ജെറോ സെഷില്ലാനോയാണ് മെത്രാൻ സമിതിക്കുവേണ്ടി കത്ത് തയാറാക്കിയിരിക്കുന്നത്.

‘വിവാഹമോചനം കുട്ടികളെ സംരക്ഷിക്കുകയോ കുടുംബബന്ധങ്ങൾ ആഴപ്പെടുത്തുകയോ ചെയ്യുന്നില്ല. അത് സംരക്ഷണമല്ല, വിഭജനമാണ് സമ്മാനിക്കുന്നത്. അതിനാൽ തന്നെ വിവാഹമോചനം അപകടകരവുമാണ്. അത് അനുവദിക്കരുത്,’ ബിഷപ്പുമാർ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു.

മാത്രമല്ല വിവാഹമോചനത്തിന് നിയമസാധുത ലഭിക്കാത്ത നിലയിലേക്ക് കൊണ്ടുവരാൻ ദമ്പതികളെ ബോധവൽക്കരിക്കാനാണ് ഫിലിപ്പിൻസ് സഭ പദ്ധതിയിട്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു കത്ത് ഭരണകൂടത്തിന് മെത്രാൻ സമിതി അയച്ചിരിക്കുന്നത്.

വിവാഹമോചനം ആളുകൾക്ക് യഥാർത്ഥവും അർത്ഥവത്തവുമായ ബന്ധങ്ങൾ തിരിച്ചറിയാൻ വഴിയൊരുക്കും എന്ന അഭിപ്രായപ്രകടത്തോടെയാണ് സെനറ്റർ റിസ ഹോണ്ടിവേറോസ് പൊതുവിവാഹമോചന പ്രചാരണം നടത്തിയത്. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് കുടുബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുവാനുള്ള പദ്ധതികളുമായി മെത്രാൻ സമിതി തീരുമാനമെടുത്തത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?