Follow Us On

15

October

2019

Tuesday

വിശുദ്ധ ജുവാൻ ഡിയാഗോ ‘നടന്ന’ വഴിയിൽ മെറ്റച്ചൺ സമൂഹവും; അവിസ്മരണീയം ‘നയൺ മൈൽ പിൽഗ്രിമേജ്’

വിശുദ്ധ ജുവാൻ ഡിയാഗോ ‘നടന്ന’ വഴിയിൽ മെറ്റച്ചൺ സമൂഹവും; അവിസ്മരണീയം ‘നയൺ മൈൽ പിൽഗ്രിമേജ്’

മെറ്റച്ചൺ: വിശുദ്ധ ജുവാൻ ഡിയാഗോയെക്കുറിച്ച് കേട്ടിട്ടില്ലേ, ഗ്വാഡലൂപ്പെ മാതാവിന്റെ ദർശനം ലഭിച്ച റെഡ് ഇന്ത്യക്കാരൻ യുവാവ്. പിന്നീട് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം ‘നടന്ന’ ഒൻപത് മൈൽ വഴിയിലൂടെ ഇക്കഴിഞ്ഞ ദിവസം ഒരു സംഘം യാത്രചെയ്തു-മെറ്റച്ചൺ രൂപതയിലെ വിശ്വാസീസമൂഹം.

മരിയൻ ദർശനത്തെ തുടർന്ന് സഭാ വിശ്വാസം സ്വീകരിക്കാൻ ആഗ്രഹിച്ച വിശുദ്ധ ജുവാൻ വിശ്വാസപരിശീലനത്തിനായി വീട്ടിൽനിന്ന് എല്ലാ ദിവസവും ഒൻപത് മൈൽ യാത്രചെയ്താണ് മതബോധനകേന്ദ്രത്തിലെത്തിയിരുന്നത്. ഇതിന്റെ അനുസ്മരണകൂടിയായിരുന്നു മെറ്റച്ചൺ രൂപതയിൽ ആത്മീയ ഉണർവ് പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘നയൺ മൈൽ പിൽഗ്രിമേജ്’.

ഒൻപത് മൈൽ ദൈർഘ്യമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണമായിരുന്നു ഈ തീർത്ഥാടനത്തിന്റെ സവിശേഷത. ഡിസംബർ 12ന് ആഘോഷിക്കുന്ന ഗ്വാഡാലൂപ്പെ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് മാതാവിലൂടെ, രൂപതയെ ക്രിസ്തുവിന് സമർപ്പിക്കുന്നതിന് ഭാഗമായിരുന്നു തീർത്ഥാടനം.

മെറ്റച്ചൺ പടിഞ്ഞാറ് ഭാഗത്തുള്ള അന്നാഡെയിൽ അമലോത്ഭവ മാതാവിന്റെ ദൈവാലയത്തിൽനിന്ന് ആരംഭിച്ച തീർത്ഥാടനത്തിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വിവിധ ഇടവകകളിൽനിന്നുള്ള 23 വൈദികരും പങ്കെടുത്തു. ജപമാല ചൊല്ലിയും മരിയൻ ഗീതങ്ങൾ ആലപിച്ചുമാണ് വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിചേർന്നത്.

പ്രദക്ഷിണം കടന്നുപോകുന്ന വഴിയിൽ കുമ്പസാരിക്കാൻ താൽപ്പര്യമുള്ളവരെ വൈദികർ കുമ്പസാരിപ്പിക്കുകയും ദിവ്യകാരുണ്യ ആരാധന നടത്തുകയും ചെയ്തു. പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ കഴിയാത്തവർ തങ്ങളുടെ ഇടവകകളിലിരുന്ന് ദിവ്യകാരുണ്യ ആരാധന നടത്താനും സൗകര്യം ഒരുക്കിയിരുന്നു.

‘ജീവിതം എന്നത് സ്വർഗത്തിലേക്കുള്ള നമ്മുടെ തീർത്ഥാടനമാണെന്നും ക്രിസ്തുവിന്റെ അനുയായി എന്ന നിലയിൽ നമ്മുടെ യഥാർത്ഥ ഭവനം സ്വർഗത്തിലാണെന്ന ഓർമപ്പെടുത്തലായിരുന്നു ഈ തീർത്ഥയാത്ര,’ മെറ്റച്ചൺ രൂപതാ വികാരി ജനറൽ ഫാ. തിമോത്തി ക്രിസ്റ്റി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?