Follow Us On

08

December

2019

Sunday

കള്ളംപറയുന്ന അമ്മയും കള്ളംപറയാത്ത അമ്മയും

കള്ളംപറയുന്ന അമ്മയും കള്ളംപറയാത്ത അമ്മയും

കുഞ്ഞുമോന് ഒന്നര വയസുള്ളപ്പോഴായിരുന്നു അമ്മ കാന്‍സര്‍ രോഗബാധിതയാകുന്നതും അധികം വൈകാതെ മരണമടയുന്നതും….
അപ്പന് ഒറ്റയ്ക്ക് പിഞ്ചുകുഞ്ഞിനെ നോക്കാനാവില്ലല്ലോ! അതിനാല്‍ അയാള്‍ രണ്ടാമത് വിവാഹം കഴിച്ചു. മോനെ പൊന്നുപോലെ നോക്കണമെന്ന ഒറ്റ ആവശ്യം മാത്രമേ അയാള്‍ പുതിയ ഭാര്യയോട് നിര്‍ദേശിച്ചുള്ളൂ. എതാനും നാളുകള്‍ക്ക് ശേഷം ജോലി ആവശ്യത്തിന് അയാള്‍ പുറത്തു പോയി. മാസങ്ങള്‍ക്ക് ശേഷമാണ് മടങ്ങിവരുന്നത്. അപ്പോള്‍ ക്ഷീണിതനായ കുഞ്ഞിനെ മുഷിഞ്ഞ വേഷത്തില്‍ അയാള്‍ കണ്ടെത്തി. വാത്സല്യത്തോടെ കുഞ്ഞിനെ അയാള്‍ ചേര്‍ത്തണച്ചു. സ്‌നേഹപൂര്‍വ്വം അയാള്‍ മോനെ ഉമ്മവെച്ചു കൊണ്ട് ചോദിച്ചു. ‘നിന്റെ പുതിയ അമ്മ എങ്ങനെയുണ്ട്’. ആ കുഞ്ഞ് ഒരു നിമിഷത്തെ മൗനത്തിനു ശേഷം പറഞ്ഞു. ”ഇപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി. എന്റെ സ്വന്തം അമ്മ എന്നോട് കളവ് പറയുമായിരുന്നുവെന്ന്…. ചെറിയമ്മ ഒരിക്കലും കള്ളം പറയില്ല.”
അയാള്‍ മിഴിച്ച കണ്ണുകളോടെ കുഞ്ഞിനെ നോക്കി.
”നിന്റെ അമ്മ നിന്നോട് എന്ത് കള്ളമാണ് പറഞ്ഞത്?”
കുഞ്ഞ് അപ്പന്റെ തോളില്‍ കയ്യിട്ട് ആ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. ”ഞാന്‍ വഴക്കുണ്ടാക്കി കുറുമ്പ് കാണിക്കുമ്പോള്‍ എന്റെ അമ്മ എന്നോട് പറയും….. ഇങ്ങനെ കുറുമ്പു കാണിച്ചതിനാല്‍ ഇന്നു ഞാന്‍ നിനക്ക് പച്ചവെള്ളം തരില്ലെന്ന്. പക്ഷേ അപ്പത്തന്നെ അമ്മ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് കാക്കയെയും കോഴിയെയും കാണിച്ച് ഭക്ഷണം തരും. എന്നാല്‍ ഞാന്‍ കുറുമ്പ് കാണിക്കുമ്പോള്‍ ചെറിയമ്മയും ഇങ്ങനെ തന്നെ പറയും. വെള്ളം തരില്ലെന്ന്…. രണ്ടു ദിവസമായി ചെറിയമ്മ ആ വാക്ക് തെറ്റിച്ചിട്ടില്ല…”
അപ്പന്‍ ചിരിക്കണോ കരയണോ എന്നറിയാതെ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ചുംബിച്ചു കൊണ്ടിരുന്നു. അപ്പോഴും അയാളുടെ കണ്ണുകളില്‍ നിന്നും മിഴിനീരൊഴുകിക്കൊണ്ടിരുന്നു.
ഗോതമ്പുചെടി കാറ്റിലേക്ക് ചായുന്നത് പോലെ എന്റെ അമ്മയോട് ചായാന്‍ ഞാന്‍ ആഗ്രഹിക്കുന്നു-ലുയിസ് എര്‍ട്രിച്ച്
അമ്മയുടെ ഹൃദയമായിരിക്കും കുഞ്ഞിന്റെ പഠനമുറി. -ഹെന്‍ട്രി വാര്‍ഡ് ബീച്ചര്‍.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?