Follow Us On

15

October

2019

Tuesday

ഗർഭഛിദ്രത്തിന് സാധുത നൽകാൻ നിയമം പൊളിച്ചെഴുതി; സംഭവിച്ചത് മനുഷ്യരാശിയുടെ പരാജയം

ഗർഭഛിദ്രത്തിന് സാധുത നൽകാൻ നിയമം പൊളിച്ചെഴുതി; സംഭവിച്ചത് മനുഷ്യരാശിയുടെ പരാജയം

ന്യൂ സൗത്ത് വെയിൽസ്: ഗർഭഛിദ്രം കുറ്റകരമല്ലാതാക്കാൻ,119 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതിയ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽ സ്‌സംസ്ഥാനത്തിന്റെ നടപടിയെ അപലപിച്ച് സഭാനേതൃത്വം. നിഷ്‌കളങ്ക ജീവനുകളെ ഇല്ലാതാക്കുന്ന തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി സിഡ്‌നി ആർച്ച്ബിഷപ്പ് അന്തോണി ഫിഷറാണ് രംഗത്തെത്തിയത്.

സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇതൊരു കരിദിനവും മനുഷ്യരാശിയുടെ പരാജയവുമാണെന്നു അദ്ദേഹം പറഞ്ഞു. ആധുനിക കാലഘട്ടത്തിൽ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്ത് പാസ്സാക്കപ്പെട്ട ഏറ്റവും മോശം നിയമമാണിത്. സമൂഹത്തിലെ ദുർബ്ബലരായവരെ സംരക്ഷിക്കുവാനുള്ള ഉത്തരവാദത്തിൽ നിന്നുമുള്ള നാടകീയമായ ഒളിച്ചോട്ടമാണിത്. 1195ൽ സംസ്ഥാനത്ത് പരമാവധി ശിക്ഷയായ വധശിക്ഷ ഇല്ലാതാക്കിയതിന് ശേഷമുള്ള നിയപരമായ കൊലപാതകമാണിതെന്നും മെത്രാപ്പോലീത്തയുടെ പ്രസ്താവനയിലുണ്ട്.

ഗർഭധാരണം മുതൽ 22 ആഴ്ചകൾ വരെ പ്രായമുള്ള ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ വളരെ എളുപ്പത്തിൽ നിയമപരമായി ഇല്ലാതാക്കുവാൻ അനുവദിക്കുന്നതാണ് പുതിയ ‘അബോർഷൻ നിയമ പരിഷ്‌കരണ ആക്റ്റ്’. 22 ആഴ്ചകൾക്ക് ശേഷമുള്ള ഗർഭഛിദ്രത്തിന്രണ്ടു ഡോക്ടർമാരുടെ ഒപ്പിന്റെ ആവശ്യമേ ഇനിയുള്ളൂ. എന്നാൽ ഈ നിയമനിർമ്മാണത്തിന് മുൻപ് സ്ത്രീയുടെ ആരോഗ്യത്തിന് അപകടസാധ്യതയുണ്ടെന്ന് ഒരു ഡോക്ടർ വിധിയെഴുതിയാൽ മാത്രമേ മുമ്പ് ഗർഭച്ഛിദ്രം സാധ്യമായിരുന്നുള്ളു. നിയമപരമല്ലാത്ത ഗർഭഛിദ്രത്തിന് 10 വർഷത്തെ തടവായിരിന്നു ശിക്ഷ.
പുതിയ നിയമത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രോലൈഫ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ബിൽ പാസ്സായതിൽ താൻ ഖേദിക്കുന്നുവെന്നും ജനിക്കുവാനിരിക്കുന്ന ശിശുക്കളോടുള്ള ഈ അനീതി യാഥാസ്ഥിതിക രാഷ്ട്രീയത്തിന് ചേരുന്ന നടപടിയല്ലെന്നുമാണ് ക്വീൻസ്ലാൻഡിലെ ‘ചെറിഷ് ലൈഫ്’ന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ ടീഷൻ ജോൺസണിന്റെ പ്രതികരണം.

വൻതോതിലുള്ള ഗർഭഛിദ്രങ്ങളുടെ പ്രളയത്തിന് ബിൽ വഴിയൊരുക്കുമെന്ന മുന്നറിയിപ്പ് ‘റൈറ്റ് റ്റു ലൈഫ്’ ഓസ്‌ട്രേലിയ പ്രോലൈഫ് ഗ്രൂപ്പും നല്കിയിട്ടുണ്ട്.നിയമഭേദഗതികളെക്കുറിച്ച് ആഴ്ചകൾ നീണ്ട ചൂടേറിയ ചർച്ചകൾക്കൊടുവിലാണ് 14 നെതിരെ 26 വോട്ടുകൾക്കു സംസ്ഥാന പാർലമെന്റിന്റെ ഉപരിസഭ നിയമഭേദഗതി പാസ്സാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?