Follow Us On

31

March

2020

Tuesday

സുവിശേഷവത്കരണത്തിന്റെ യഥാര്‍ഥ ലക്ഷ്യമറിയുക: മാര്‍പാപ്പ

സുവിശേഷവത്കരണത്തിന്റെ യഥാര്‍ഥ ലക്ഷ്യമറിയുക: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: സാക്ഷ്യത്തിലൂടെയാണ് സുവിശേഷവത്കരണം നടക്കേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആദ് ലിമിന സന്ദര്‍ശനത്തിനായി റോമിലെത്തിയ സീറോമലബാര്‍ സഭയിലെ മെത്രാന്മാരോട് സംസാരിക്കുമ്പോഴാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. സുവിശേഷവത്കരണമെന്നത് ഏതുവിധേനയും ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമല്ല; ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും സകലമനുഷ്യരെയും അറിയിക്കുക എന്നുള്ളതാണ്.
സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട് സഭ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍, ഗള്‍ഫ് നാടുകളിലെ സീറോമലബാര്‍ വിശ്വാസികളുടെ അജപാലനം തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിശുദ്ധപിതാവ് തുറന്ന മനോഭാവത്തോടെ പിതാക്കന്മാരുമായി സംവദിച്ചു. ഭാരതം സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം പരിശുദ്ധപിതാവ് ഒരിക്ക കൂടി പ്രകടമാക്കി. രിശുദ്ധപിതാവുമായുള്ള സന്ദര്‍ശനത്തിന്മുമ്പ് സഭയിലെ 48 പിതാക്കന്‍മാര്‍ സംയുക്തമായി വി. പത്രോസിന്റെ ഖബറിടത്തിങ്കല്‍ വി. കുര്‍ബാനയര്‍പ്പിച്ചു. മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വി. കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
കെ.സി.ബി.സി. പ്രസിഡണ്ട് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യത്തിന്റെ ആരോഗ്യത്തിനായി ഏവരും പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാവരോടുമായി ആഹ്വാനം ചെയ്തു. രോഗബാധിതനായി ആശുപത്രിയി കഴിയുന്ന സൂസൈപാക്യം പിതാവിനുവേണ്ടി ഇപ്പോള്‍ റോമിലായിരിക്കുന്ന സീറോ മലബാര്‍ പിതാക്കന്മാര്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു. പിതാവിന്റെ അസ്വാസ്ഥ്യത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഫ്രാന്‍സിസ് മാര്‍പാപ്പയെ അറിയിക്കുകയും പാപ്പായുടെ പ്രത്യേക ആശീര്‍വ്വാദം നേടുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?