Follow Us On

16

February

2020

Sunday

അത്ഭുതത്തിന് സ്ഥിരീകരണം; കമ്മ്യൂണിസ്റ്റ് ഭരണത്തെ ചെറുത്ത കർദിനാൾ സ്റ്റെഫാൻ അൾത്താരയിലേക്ക്

അത്ഭുതത്തിന് സ്ഥിരീകരണം; കമ്മ്യൂണിസ്റ്റ് ഭരണത്തെ ചെറുത്ത കർദിനാൾ സ്റ്റെഫാൻ അൾത്താരയിലേക്ക്

ക്രാക്കോ: കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ സംഘർഷ ഭരിതമായ നാളുകളിൽ പോളിഷ് സഭയെ നയിച്ച കർദിനാൾ സ്റ്റെഫാൻ വൈസ്‌കിൻസ്‌കിയുടെ മാധ്യസ്ഥതയിലുള്ള അത്ഭുത രോഗസൗഖ്യത്തിന് വത്തിക്കാന്റെ സ്ഥിരീകരണം. കാൻസറിൽനിന്ന് 30 വർഷംമുമ്പ് യുവതിക്ക് ലഭിച്ച രോഗസൗഖ്യം അത്ഭുതമാണെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചതോടെ, കമ്മ്യൂണിസ്റ്റ് അതിക്രമത്തിൽനിന്ന് സഭയെ സംരക്ഷിച്ച കർദിനാൾ സ്റ്റൈഫാൻ അധികം താമസിയാതെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുമെന്ന് ഉറപ്പായി. വിശുദ്ധ പദവിക്ക് തൊട്ടുമുമ്പുള്ള വാഴ്ത്തപ്പെട്ട പദവിയോടെയാണ് ഒരു പുണ്യാത്മാവ് അൾത്താര വണക്കത്തിന് അർഹത നേടുന്നത്.

തൈറോയിഡ് കാൻസർ ബാധിതയായ 19 വയസുകാരിക്ക് കർദിനാൾ സ്റ്റെഫാന്റെ മാധ്യസ്ഥതയിൽ അത്ഭുതക രോഗസൗഖ്യം ലഭിച്ച കാര്യം 1989ലാണ് റിപ്പോർട്ട് ചെയ്തത്. യുവതിയുടെ രോഗാവസ്ഥ മാരകമാണെന്ന് തിരിച്ചറിഞ്ഞതു മുതൽ പോളണ്ടിലെ ഒരു സംഘം കന്യാസ്ത്രികൾ കർദിനാളിന്റെ മാധ്യസ്ഥ്യം തേടി അവർക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. അതിന്റെ ഫലമായി ലഭിച്ച അത്ഭുത സൗഖ്യം വിശദമായ പ~നങ്ങൾക്കു ശേഷമാണ് അംഗീകരിക്കപ്പെട്ടത്.

കാൻസറിനെ തുടർന്ന് 1981ൽ മരണമടഞ്ഞ കർദിനാൾ സ്റ്റെഫാൻ, കമ്മ്യൂണിസ്റ്റ് നിലപാടുകളെ ചെറുത്തുനിൽക്കുന്നതിൽ ധീരത കാണിച്ച ഇടയനായിരുന്നു. 1945 മുതൽ 1989 വരെയുള്ള കാലഘട്ടത്തിൽ പോളണ്ടിൽ നടമാടിയ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡനങ്ങൾക്കെതിരെ ശക്തമായി പോരാടി ക്രിസ്തുമതത്തിന് സംരക്ഷണം നൽകിയ തങ്ങളുടെ പ്രിയ കർദിനാൾ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയരുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പോളണ്ടിലെ വിശ്വാസീസമൂഹം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?