Follow Us On

18

April

2024

Thursday

ജപമാലയിൽ അണിചേർന്ന് യു.എസ്; ലക്ഷ്യം ആത്മീയ നവീകരണവും അമസോൺ സിനഡും

ജപമാലയജ്ഞ സമാപനം ഒക്‌ടോ. 7ന്

ജപമാലയിൽ അണിചേർന്ന് യു.എസ്; ലക്ഷ്യം ആത്മീയ നവീകരണവും അമസോൺ സിനഡും

വാഷിംഗ്ടൺ ഡി.സി: രാജ്യത്തിന്റെ ആത്മീയ നവീകരണം ലക്ഷ്യംവെച്ച് ‘നൊവേന ഫോർ ഔവർ നേഷൻ’ എന്ന പേരിൽ അമേരിക്കയിൽ സംഘടിപ്പിക്കുന്ന 54 ദിവസനത്തെ ജപമാലയജ്ഞത്തിന് ജപമാല രാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഏഴിന് സമാപനമാകും. അമേരിക്കൻ സമൂഹത്തിന്റെ വിശ്വാസ ശക്തീകരണത്തിനൊപ്പം ആമസോൺ സിനഡും ഇത്തവണത്തെ പ്രാർത്ഥനാ നിയോഗമാണ്.

‘യു.എസ് ഗ്രേസ് ഫോഴ്‌സ്’ എന്ന ആത്മീയ സംഘടനയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ദിനമായ ആഗസ്റ്റ് 15നാണ് ജപമാലയജ്ഞം ആരംഭിച്ചത്. ഇതിനോട് അനുബന്ധിച്ച് ഒക്‌ടോബർ 13ന് വാഷിംഗ്ടൺ ഡി.സിയിൽ ജപമാല റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

സമൂഹവും ഭരണകൂടത്തിന്റെ പല വിഭാഗങ്ങളും സുവിശേഷാധിഷ്ഠിത ജീവിതത്തോട് അസഹിഷ്ണുത പ്രകടമാക്കുന്ന കാലഘട്ടമാണിത്. മതസ്വാതന്റ്ര്ത്യം ഇന്നും ചോദ്യം ചെയ്യപ്പെടുന്നതും പതിവാണ്. മാത്രമല്ല, ഗർഭസ്ഥ ശിശുക്കളുടെയും വൃദ്ധരുടെയും ദുർബലരുടെയും അവകാശങ്ങൾ അവഗണിക്കുന്നതും വിവാഹത്തിനും കുടുംബ മൂല്യങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകാത്തതും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ജപമാലയജ്ഞത്തിൽ പതിവായി സമർപ്പിക്കുന്ന ഈ നിയോഗങ്ങൾക്കൊപ്പം ആമസോൺ സിനഡും ഇത്തവണ പ്രത്യേകമായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനഡിന് നേതൃത്വം വഹിക്കുന്ന ഫ്രാൻസിസ് പാപ്പയും സിനഡിൽ പങ്കെടുക്കുന്ന സഭാ പിതാക്കന്മാരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ ജപമാല അർപ്പണത്തിലൂടെ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യം തേടും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?