Follow Us On

16

February

2020

Sunday

ഭാരത പര്യടനം: വത്തിക്കാൻ നയതന്ത്ര വിഭാഗം തീവ്രമായി ശ്രമിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി പാപ്പ

ഭാരത പര്യടനത്തിനുള്ള ആഗ്രഹം വീണ്ടും വീണ്ടും ആവർത്തിച്ച് പാപ്പ

ഭാരത പര്യടനം: വത്തിക്കാൻ നയതന്ത്ര വിഭാഗം തീവ്രമായി ശ്രമിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി പാപ്പ

വത്തിക്കാൻ സിറ്റി: ഭാരത ജനതയുമായി സംവദിക്കാൻ താൻ തീവ്രമായ ആഗ്രഹിക്കുവെന്നും അപ്പസ്തോലിക സന്ദർശനം സാധ്യമാകാൻ വത്തിക്കാൻ നയതന്ത്ര തീക്ഷ്ണമായി ശ്രമിക്കുകയാണെന്നും വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പ. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ആദ്‌ലിമിന സന്ദർശനത്തിനെത്തിയ ലത്തീൻ ബിഷപ്പമാരുമായുള്ള കൂടിക്കാഴ്ചയിലാണ് ഭാരത പര്യടനത്തിനുള്ള ആഗ്രഹം പാപ്പ വീണ്ടും അറിയിച്ചത്.

ഇന്ത്യ തന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന രാജ്യമാണെന്നും എത്രയും വേഗം അവിടത്തെ ജനങ്ങളെ സന്ദർശിക്കണമെന്ന തീവ്രമായ ആഗ്രഹം തനിക്കുണ്ടെന്നുമാണ് പാപ്പ വ്യക്തമാക്കിയത്. അപ്പസ്തോലിക സന്ദർശനം സംബന്ധിച്ച് വത്തിക്കാൻ നയതന്ത്ര വിഭാഗം തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ ഭാരത ജനതയുമായി സംവദിക്കുക എന്ന തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടും എന്നു പ്രത്യാശിക്കുന്നുവെന്നും പാപ്പ പറഞ്ഞു.

ദക്ഷിണേന്ത്യയിലുണ്ടായ ഓഖി ചുഴലിക്കാറ്റും കഴിഞ്ഞ രണ്ടു വർഷമായി കടന്നുവന്ന മഴക്കെടുതികളും പ്രളയവും പ്രകൃതിദുരന്തവും തന്നെ ഏറെ വേദനപ്പിച്ചു. ദുരന്തത്തിന് ഇരകളായ എല്ലാ മനുഷ്യരോടൊപ്പവും താൻ ഉണ്ടായിരുന്നു, വിശേഷിച്ച് പ്രാർത്ഥനകളിൽ. ജീവിതത്തിലെ സമ്പാദ്യമെല്ലാം ഒരൊറ്റ ദിവസം കൊണ്ട് തകർന്നടിയുന്ന അവസ്ഥ എത്രയോ വേദനാജനകമാണ്. എല്ലാ മത, സാമൂഹിക വിഭാഗങ്ങളുമായി കൈകോർത്തുപിടിച്ചുകൊണ്ട് പ്രകൃതിസംരക്ഷണം നമ്മുടെ അടിയന്തര പ്രശ്നമായി ഭാരതത്തിലെ സഭ പരിഗണിക്കേണ്ടിയിരിക്കുന്നു. നാം ജീവിക്കുന്ന നമ്മുടെ പൊതുവായ ഭവനം സംരക്ഷിക്കേണ്ടത് കൂട്ടുത്തരവാദിത്തമാണ്.

സഭ പലപ്പോഴും വിമർശിക്കപ്പെടുന്നത് നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നതിന്റെ പേരിലാണ്. എന്നാൽ വ്യക്തമായി പറയട്ടെ, സഭ ഒരിക്കലും നിർബന്ധിത മതപരിവർത്തനത്തെ അനുകൂലിക്കുന്നില്ല. അത് സഭയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണ്. യേശു കാണിച്ചുതന്ന സുവിശേഷ മൂല്യങ്ങളിൽ ജീവിക്കുക; ജീവിതസാക്ഷ്യം വഴിയാണ് ക്രിസ്തുവിനെ പൊതുസമൂഹത്തിനു കാണിച്ചുകൊടുക്കേണ്ടതെന്നും പാപ്പ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ദിവസം ആദ്‌ലിമിന സന്ദർശനത്തിനെത്തിയ സീറോ മലബാർ ബിഷപ്പുമാരോടും, ഭാരത പര്യടനത്തിനുള്ള ആഗ്രഹം പാപ്പ ആവർത്തിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?