Follow Us On

16

February

2020

Sunday

പേരുകേട്ട ബാസ്ക്കറ്റ്ബോൾ റഫറി, ഇനി മുതൽ കത്തോലിക്കാ ഡീക്കൻ

പേരുകേട്ട ബാസ്ക്കറ്റ്ബോൾ റഫറി, ഇനി മുതൽ കത്തോലിക്കാ ഡീക്കൻ

ഫിലാഡെൽഫിയ: നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷന്റെ ഏറ്റവും മികച്ച റഫറിയെന്ന് അറിയപ്പെട്ടിരുന്ന സ്റ്റീവ് ജാവി  ഇനിമുതൽ ഫിലാഡൽഫിയ അതിരൂപതയിലെ ഡീക്കൻ പദവി വഹിക്കും. എൻബിഎ ലീഗിൽ നിന്നും വിരമിച്ചതിനു ശേഷം, എല്ലാവിധ സുഖ സൗകര്യങ്ങളും നിറഞ്ഞ ഒരു വിശ്രമ ജീവിതമാണ് ആദ്യമൊക്കെ സ്റ്റീവ് ജാവി  സ്വപ്നം കണ്ടിരുന്നതെങ്കിലും ഉത്തമ കത്തോലിക്കാ ജീവിതം നയിച്ച അദ്ദേഹത്തിന് ഇനിയുള്ള കാലം ദൈവത്തിനായി ജീവിക്കണമെന്നുള്ള തോന്നൽ ഉണ്ടാവുകയായിരുന്നു.  കരിയറിന്റെ അവസാന നാളുകളിൽ എല്ലാ ദിവസവും അദ്ദേഹം വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു.

അദ്ദേഹത്തിന്റെ വിശ്വാസം കണ്ടിട്ട്  ഫാദർ ജാവി എന്നായിരുന്നു അദ്ദേഹത്തിന്റെ സഹപ്രവർത്തകർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഫിലാഡൽഫിയാ അതിരൂപതയുടെ സെമിനാരിയിലായിരുന്നു ജാവിയുടെ ഡീക്കൻ പഠനം. അങ്ങനെ ഏഴ് വർഷം നീണ്ട പഠനങ്ങൾക്ക് ശേഷം  അടുത്തിടെയാണ് അദ്ദേഹത്തിന് പട്ടം ലഭിക്കുന്നത്.

ഫിലാഡെൽഫിയ ആർച്ച് ബിഷപ്പ് ചാൾസ് ചാപ്യൂട്ടിന്റെ സർവ്വ വിധ പിന്തുണയും സ്റ്റീവ് ജാവിക്ക് ലഭിച്ചിരുന്നു. അമേരിക്കയിൽ മാത്രമായി ഏകദേശം 20000 ഡീക്കൻമാരാണുള്ളത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?