Follow Us On

15

October

2019

Tuesday

ആമസോൺ സിനഡിൽ മുഴങ്ങിക്കേൾക്കുന്നത് ആഫ്രിക്കൻ ശബ്ദം

ആമസോൺ സിനഡിൽ മുഴങ്ങിക്കേൾക്കുന്നത് ആഫ്രിക്കൻ ശബ്ദം

വത്തിക്കാൻ: ദീർഘനാൾ നീണ്ടു നിന്ന തയ്യാറെടുപ്പുകൾക്കു ശേഷം ആരംഭിച്ച ആമസോൺ സിനഡ് സമ്മേളനത്തിൽ രണ്ടുദിവസത്തിനുള്ളിൽ പ്രസംഗിച്ചത് നാൽപതോളം സിനഡ് പിതാക്കൻമാർ. ഇതിൽ ആഫ്രിക്കൻ കർദ്ദിനാൾമാരായ പീറ്റർ ടർക്ക്സൺ, റോബർട്ട് സേറ എന്നിവരുടെ പ്രസംഗം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാൻ തിരുസംഘം പ്രീഫെക്ടാണ് പീറ്റർ ടർക്ക്സൺ. ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള തിരു സംഘത്തിന്റെ ചുമതല കർദിനാൾ റോബർട്ട് സേറ വഹിക്കുന്നു.

വൈദികരുടെ അഭാവം അനുഭവിക്കുന്ന ആമസോൺ മേഖലയിൽ മാത്രമായി വിവാഹം ചെയ്ത തിരഞ്ഞെടുക്കപ്പെട്ടവർക്ക് പൗരോഹിത്യം അനുവദിക്കണമെന്ന് ചില കോണുകളിൽനിന്നും ആവശ്യം ഉയർന്നിരുന്നുവെങ്കിലും, അങ്ങനെയല്ല മറിച്ച്, ആമസോൺ മേഖലയിൽ അവിവാഹിതർക്കിടയിൽ പൗരോഹിത്യ വിളി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് ആഫ്രിക്കൻ കർദിനാൾമാർ നിർദ്ദേശം മുന്നോട്ടുവച്ചു.  ലാറ്റിനമേരിക്കയിൽ നിന്നുള്ള ചില മെത്രാന്മാരും പൗരോഹിത്യ  ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. ‘ഫ്രൻഡ്‌സ് ഓഫ് ബ്രയ്ഡ് ഗ്രും: എ റിന്യുവ്ഡ് വിഷൻ ഫോർ പ്രീസ്റ്റ്‌ലി സെലിബസി’ എന്ന പേരിൽ വൈദിക ബ്രഹ്മചര്യത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് ബിഷപ്പുമാർക്കുവേണ്ടിയുള്ള തിരുസംഘം തലവൻ മാർക്ക് ഓലെറ്റ് അടുത്തിടെ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.

പൗരോഹിത്യ ബ്രഹ്മചര്യം സഭയ്ക്ക് ലഭിച്ച സമ്മാനമാണെന്നും, അതിൽ മാറ്റം വരുത്താൻ തനിക്ക് താൽപര്യമില്ലെന്നും ഫ്രാൻസിസ് മാർപാപ്പയും  വ്യക്തമാക്കിയിട്ടുണ്ട്. പനാമയിൽ നടന്ന യുവജന സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം തിരികെ വത്തിക്കാനിലേക്ക് മടങ്ങവേ, വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് സഭയിൽ പൗരോഹിത്യ ബ്രഹ്മചര്യത്തിനുള്ള പ്രാധാന്യം പാപ്പ വിശദീകരിച്ചത്.

സച്ചിൻ എട്ടിയിൽ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?