Follow Us On

29

March

2024

Friday

ക്‌നാനായ കുടുംബ സംഗമം നടത്തി

ക്‌നാനായ കുടുംബ സംഗമം നടത്തി

കോട്ടയം: ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്  കണ്ണങ്കര യൂണിറ്റിന്റെ  നേതൃത്വത്തിൽ ഇടവകയിലെ മുഴുവൻ കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്‌നാനായ കുടുംബസംഗമം നടത്തി. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ക്‌നാനായ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് കന്നുവെട്ടിയേൽ അദ്ധ്യക്ഷനായിരുന്നു. തോമസ് ചാഴിക്കാടൻ എം. പി., സ്റ്റീഫൻ ജോർജ്ജ്, ഷൈജി ഓട്ടപ്പള്ളി, ചാക്കോ ജോസ് പനങ്ങാട്ട്, മത്തായി നെല്ലിശേരിൽ, ആനിയമ്മ ചാക്കോ ആറ്റുമ്മേൽ, സെനിറ്റ് കൊല്ലാട്ട്, ചാക്കോ ആറ്റുമേൽ, ലെജൻ പാനങ്ങാട്ടു തറയിൽ, ബേബി കൊല്ലംപറമ്പിൽ, ജോസ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.  കുടുംബജീവിതം ക്രൈസ്തവ വീക്ഷണത്തിൽ എന്ന വിഷയത്തെപ്പറ്റി ഫാ. ജോസഫ് പുത്തൻപുര ക്ലാസ്സ് നയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?