Follow Us On

28

March

2024

Thursday

‘സഭ കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കണം’

‘സഭ കാലത്തിന്റെ  അടയാളങ്ങള്‍ മനസിലാക്കണം’

ഇന്‍ഡോര്‍: ആധുനിക ലോകത്തില്‍ ശക്തമായി നിലനില്‍ക്കുന്നതിന് സഭ കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യം ഉള്‍ക്കൊള്ളണമെന്നും കത്തോലിക്ക വൈദികരുടെ ദേശീയ സംഘടനയായ കാത്തലിക് പ്രീസ്റ്റ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിപിസിഐ). ‘അജപാലന ദൗത്യം: സമീപനത്തിലെ അടിസ്ഥാന മാറ്റം’ എന്ന വിഷയം ആധാരമാക്കി ഇന്‍ഡോറില്‍ നടന്ന 32-മത് വാര്‍ഷിക കോണ്‍ഫ്രന്‍സിലാണ് സിപിസിഐ ഇക്കാര്യം വ്യക്തമാക്കിയത്.
സമീപനത്തിലെ അടിസ്ഥാന മാറ്റം പ്രയാസമേറിയ ദൗത്യമാണെന്നും ഇത് പരീക്ഷിക്കേണ്ടവര്‍ വലിയ പ്രതിസന്ധികളെ നേരിടാന്‍ പ്രാപ്തരായിരിക്കണമെന്നും ഇന്‍ഡോര്‍ ആസ്ഥാനമായ യൂണിവേഴ്‌സല്‍ സോളിഡാരിറ്റി മൂവ്‌മെന്റ് സ്ഥാപക ഡയറക്ടര്‍ ഫാ. വര്‍ഗീസ് ആലങ്ങാടന്‍ പറഞ്ഞു. ഇത് സാധ്യമാകാന്‍ വിശാലവും അവസാനം വരെ നിലനില്‍ക്കുന്നതുമായ വീക്ഷണം ആവശ്യമാണെന്നും അതിനാല്‍, ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടാതെ പ്രവര്‍ത്തിക്കാനും സാഹസം ഏറ്റെടുക്കാനും തിരസ്‌കൃതരാകാനും നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകാതിരിക്കാനും ധൈര്യം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഉപയോഗത്താല്‍ ലഭിക്കുന്ന സാധ്യതകളില്‍ ഇന്നത്തെ സമൂഹം ഒതുങ്ങിപ്പോയിരിക്കുന്നുവെന്ന് സിപിസിഐ പ്രസിഡന്റ് ഫാ. ലോറന്‍സ് കുലാസ് പറഞ്ഞു. സുരക്ഷിതമായ ഇടങ്ങളില്‍ നിന്നും പുറത്തുവന്ന്, ദൈവവചനത്തിന്റെ പ്രകാശം ആവശ്യമുള്ള ഇടങ്ങളില്‍ കത്തോലിക്ക വൈദികര്‍ സുവിശേഷ പ്രഘോഷകരായി വ്യാപരിക്കണമെന്ന് സിപിസിഐ സെക്രട്ടറി ഫാ. ഫിലിപ് കട്ടക്കയം പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?