Follow Us On

28

March

2024

Thursday

മാര്‍ ഗ്രിഗോറിയോസ് സമൂഹത്തില്‍ പ്രകാശം പരത്തിയ സഭാപിതാവ് : ബിഷപ്പ് മാര്‍ ഐറേനിയോസ്

മാര്‍ ഗ്രിഗോറിയോസ് സമൂഹത്തില്‍ പ്രകാശം പരത്തിയ സഭാപിതാവ് : ബിഷപ്പ് മാര്‍ ഐറേനിയോസ്

തിരുവനന്തപുരം : എല്ലാ സഭാ സമൂഹങ്ങളോടും നാനാ ജാതി മതസ്തരോടും ഹൃദ്യമായി ഇടപെടുകയും അതുവഴി സമൂഹത്തില്‍ പ്രകാശം പരത്തുകയും ചെയ്ത സഭാപിതാവായിരുന്നു ദിവംഗതനായ ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് എന്ന് മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു. 68 വര്‍ഷങ്ങള്‍ക്കുമുമ്പ് ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ തലസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്റ്റ്യന്‍ മൂവ്‌മെന്റിന്റെ സ്ഥാപക ദിനാചരണവും ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണവും ഉത്ഘാടനവും ചെയ്യുകയായിരുന്നു മാര്‍ ഐറേനിയോസ്.
ചെറിയ കാര്യങ്ങള്‍ പോലും അസാധാരണമായി ചെയ്തു തീര്‍ക്കുന്ന രീതിയാണ് ആര്‍ച്ച് ബിഷപ്പ് പിന്തുടര്‍ന്നിരുന്നത്. മരണം വരെ വിശുദ്ധിയില്‍ ജീവിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പ്രാര്‍ത്ഥനയുടെ ശക്തിയാണ് അദ്ദേഹത്തെ നയിച്ചിരുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലെ ആത്മീയതയും കുടുംബകേന്ദ്രീകൃതമായ ആത്മീയതയും സമൂഹത്തിന് ബോദ്ധ്യപ്പെടുത്തുന്നതില്‍ ഉദാത്തമായ പങ്കാണ് അദ്ദേഹം വഹിച്ചത്. ആത്മീയത ദുര്‍ബ്ബലപ്പെടുമ്പോഴാണ് ധൂര്‍ത്തും ആഢംബരവും വര്‍ദ്ധിക്കുന്നതെന്ന് സമീപകാല സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇന്നത്തെ വലിച്ചെറിയല്‍ സംസ്‌കാരത്തില്‍ കൂടെയുള്ളവരെയും ഒറ്റപ്പെടുന്നവരെയും ചേര്‍ത്ത് നിര്‍ത്തുവാന്‍ പിതാവിന്റെ ജീവിതം നമ്മെ അനുസ്മരിപ്പിക്കുന്നു. ഒരു ബാലനായിരുന്നപ്പോള്‍ മുതല്‍ പിതാവിനെ അടുത്തറിയാന്‍ കഴിഞ്ഞത് ജീവിതത്തിലെ മഹാ ഭാഗ്യമായി കരുതുന്നുവെന്നും മാര്‍ ഐറേനിയോസ് പറഞ്ഞു.
നാലാഞ്ചിറ സെന്റ് തോമസ് മലങ്കര കത്തോലിക്കാ വലിയ പള്ളി വികാരി ഫാ.മാത്യു പാറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. യുണൈറ്റഡ് ക്രിസ്റ്റ്യന്‍ മൂവ്‌മെന്റ് പ്രസിഡന്റ് എം.ജി.ജെയിംസ്, പ്രോഗ്രാം ചെയര്‍മാന്‍ ഷെവലിയാര്‍ ഡോ.കോശി.എം.ജോര്‍ജ്ജ്, ആത്മീയ ഉപദേഷ്ടാക്കളായ റവ.ഡോ.എം.ഒ.ഉമ്മന്‍, കേണല്‍ പി.എം.ജോസഫ്, ജനറല്‍ സെക്രട്ടറി ഓസ്‌കാര്‍ ലോപ്പസ്, തെരേസ മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിവിധ സഭകളിലെ വൈദീകരും അത്മായ പ്രതിനിധികളും പങ്കെടുത്തു. നാലാഞ്ചിറ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയ ക്വയര്‍ ഗീതങ്ങള്‍ ആലപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?