Follow Us On

28

March

2024

Thursday

മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: വിശേഷദിനങ്ങൾ ഒക്‌ടോബർ12മുതൽ 14വരെ, പിന്നെ നവംബർ16

മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: വിശേഷദിനങ്ങൾ ഒക്‌ടോബർ12മുതൽ 14വരെ, പിന്നെ നവംബർ16

കൊച്ചി: ആറാമത്തെ വിശുദ്ധയെ ലഭിക്കുന്ന ഭാരതസഭ ഈ അഭിമാനനിമിഷം അവിസ്മരണീയവും അർത്ഥപൂർണവുമാക്കാൻ വിപുലമായ ആഘോഷപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ പദവി പ്രഖ്യാപന തിരുക്കർമങ്ങൾ ഒക്‌ടോബർ 13നാണെങ്കിലും അതിന്റെ തലേന്നുമുതൽ വിശേഷാൽ പരിപാടികൾ ആരംഭിക്കും. കുഴിക്കാട്ടുശേരിയിൽ നവംബർ 16നാണ് ഭാരത സഭ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ.

വിശുദ്ധപദവി പ്രഖ്യാപന തിരുക്കർമങ്ങൾക്ക് മുന്നോടിയായി ഒക്‌ടോബർ 12 ഉച്ചകഴിഞ്ഞ് 4.00ന് റോമിലെ മരിയ മജോരേ മേജർ ബസിലിക്കയിൽ പ്രത്യേക ജാഗരണ പ്രാർത്ഥനാ നടക്കും. വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ പ്രീഫെക്ട് കർദിിനാൾ ജൊവാനി ആഞ്ചലോ ബേച്ചു മുഖ്യകാർമികത്വം വഹിക്കുന്ന ശുശ്രൂഷയിൽ തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സഹകാർമികരാകും.

ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ 13ന് അർപ്പിക്കുന്ന തിരുക്കർമങ്ങളിൽ മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷൻ എന്ന നിലയിൽ ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സഹകാർമികനാകും. ബിഷപ്പുമാരും വൈദികരും സന്യസ്തരും ജനപ്രതിനിധികളുമുൾപ്പെടെ ഭാരതത്തിൽനിന്ന് 400ൽപ്പരം പേർ വത്തിക്കാനിൽ നടക്കുന്ന തിരുക്കർമങ്ങളിൽ പങ്കെടുക്കും.

ഒക്ടോബർ 14 രാവിലെ 10.30ന് റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയിൽ അർപ്പിക്കുന്ന കൃതജ്ഞതാ ബലിക്ക് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. സീറോ മലബാർ സഭയിലെ 51 ബിഷപ്പുമാരും സഹകാർമികരാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?