Follow Us On

29

March

2024

Friday

ആര്‍ച്ച്ബിഷപ് ഡൊമിനിക്ക് ജാല കാറപകടത്തില്‍ കൊല്ലപ്പെട്ടു

ആര്‍ച്ച്ബിഷപ് ഡൊമിനിക്ക് ജാല കാറപകടത്തില്‍  കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ/യുഎസ്എ: ഷില്ലോംഗ് ആര്‍ച്ച്ബിഷപ് ഡൊമിനിക്ക് ജാലയും(68) മലയാളി വൈദികനായ ഫാ. മാത്യു വെള്ളാങ്കലും(50) യുഎസിലെ കാലിഫോര്‍ണിയയിലുണ്ടായ റോഡപകടത്തില്‍ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന മലയാളി വൈദികനായ ഫാ. ജോസഫ് പേരേക്കാട്ടിനും സാരമായി പരിക്കേറ്റു.
കാലിഫോര്‍ണിയയിലെ ക്ലിയര്‍ലേക്കിലേക്കുള്ള യാത്രാമധ്യേ സെമി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് ഓക്ക്‌ലാന്‍ഡ് രൂപതയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇംഗ്ലീഷ് ലിറ്റര്‍ജിയുടെ ഒരു മീറ്റിംഗില്‍ പങ്കെടുക്കാനാണ് സലേഷ്യന്‍ സന്യാസ സഭാംഗമായ ആര്‍ച്ച്ബിഷപ് യുഎസിലെത്തിയത്.
1951 ജൂലൈ 12-ന് മേഘാലയിലെ മാവ്‌ളായില്‍ ജനിച്ച ആര്‍ച്ച്ബിഷപ് ജാല 1977-ലാണ് സലേഷ്യന്‍ സഭയില്‍ വൈദികനായി അഭിഷിക്തനായത്. സഭയുടെ ഗുവഹാത്തി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി സേവനമനുഷ്ഠിച്ച ജാല 1999 ഡിസംബര്‍ 22-ന് ഷില്ലോംഗ് ആര്‍ച്ച്ബിഷപ്പായി നിയമിതനായി. 2000-മാണ്ട് ഏപ്രില്‍ 2-നാണ് അദ്ദേഹത്തിന്റെ എപ്പിസ്‌കോപ്പല്‍ അഭിഷേക ചടങ്ങ് നടന്നത്.
സലേഷ്യന്‍ സഭാ വൈദികനായിരുന്ന ഫാ. മാത്യു വെള്ളാങ്കല്‍ 10 രൂപതകള്‍ ചേര്‍ന്ന നോര്‍ത്ത് ഈസ്റ്റേണ്‍ റിജിയന്റെ യൂത്ത് ഡയറക്ടറായും ബല്‍ജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് ഓഫ് കാത്തലിക്ക് അഗ്രിക്കള്‍ച്ചറല്‍ ആന്റ് റൂറല്‍ യൂത്തിന്റെ ഇന്റര്‍നാഷണല്‍ യൂത്ത് ചാപ്ലെയിനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫാ. വെള്ളാങ്കല്‍ പിന്നീട് ഓക്ക്‌ലാന്‍ഡ് രൂപതാ വൈദികനായി മാറി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?