Follow Us On

15

October

2019

Tuesday

യു.എന്നിനുവേണ്ടി വിശേഷാൽ പ്രാർത്ഥന; ആർച്ച്ബിഷപ്പ് ഔസ മുഖ്യകാർമികൻ

യു.എന്നിനുവേണ്ടി വിശേഷാൽ പ്രാർത്ഥന; ആർച്ച്ബിഷപ്പ് ഔസ മുഖ്യകാർമികൻ

ന്യൂയോർക്ക്: ലോകസമാധാനം ഉറപ്പാക്കാൻ രൂപീകൃതമായ യു.എന്നിന്റെ പ്രവർത്തനങ്ങൾ ഫലമണിയാൻ കത്തോലിക്കാ സഭയുടെ വിശേഷാൽ പ്രാർത്ഥന. യു.എന്നിന്റെ 74-ാം പൊതുസമ്മേളനത്തിന് മുന്നോടിയായി ന്യൂയോർക്ക് സിറ്റിയിലെ ഹോളി ഫാമിലി ദൈവാലയത്തിൽ ക്രമീകരിച്ച ശുശ്രൂഷകളിൽ യു.എന്നിലെ വത്തിക്കാൻ നിരീക്ഷകൻ ആർച്ച്ബിഷപ്പ് ബർണാഡിറ്റോ ഔസാ ആയിരുന്നു മുഖ്യകാർമികൻ.

യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറാസ്, 74-ാം പൊതു അസംബ്ലിയുടെ പ്രസിഡന്റ് തിജാനി മുഹമ്മദ് ബാന്ധെ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. കിഴക്കൻ അറേബ്യയുടെ അപ്പസ്‌തോലിക്ക് വികാരി ബിഷപ്പ് പോൾ ഹിൻഡർ സന്ദേശം നൽകി. സൃഷ്ടാവായ ദൈവത്തിന്റെ മക്കളെന്ന നിലയിൽ മനുഷ്യകുലം മുഴുവൻ സാഹോദര്യത്താ ൽ ബന്ധിതരാണെന്ന് ബിഷപ്പ് ഹിൻഡർ പറഞ്ഞു.

ഫ്രാൻസിസ് പാപ്പയും അൽ അസറിന്റെ ഗ്രാൻഡ് ഇമാം ഷെയ്ക്ക് അഹമ്മദ് അൽ തയിബും യു.എ.ഇയിൽ ഒപ്പുവെച്ച അസാധാരണ പ്രഖ്യാപനത്തിന്റെ ഹൃദയം ഈ ബോധ്യമാണ്. മതങ്ങൾ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിലൂടെയും വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളും അന്താരാഷ്ട്ര സമൂഹവും യോജിച്ച് പ്രവർത്തിക്കുന്നതിലൂടെയുംമാത്രം സാധ്യമാകുന്ന ചില അടിയന്തിര വിഷയങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനമാണിത്.

ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബങ്ങൾക്ക് സമൂഹത്തിലുള്ള കേന്ദ്രസ്ഥാനം സംരക്ഷിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കാനും സാധിക്കണം. അക്രമത്തിലേക്കും തീവ്രവാദത്തിലേക്കും നയിക്കുന്ന എല്ലാത്തിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനുമുള്ള ചർച്ചകളും നിയമനിർമാണങ്ങളുമാണ് യു.എന്നിൽ നടത്തേണ്ടത്. സ്ത്രീകളുടെയും കുടുംബങ്ങളുടെയും പ്രായമായവരുടെയും അവകാശങ്ങൾ ബഹുമാനിക്കപ്പെടുന്നുണ്ടെന്ന് യു.എൻ ഉറപ്പാക്കണമെന്നും ബിഷപ്പ് ഹിൻഡർ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?