Follow Us On

22

November

2019

Friday

ഫാത്തിമയിൽ ജപമാല പ്രദക്ഷിണത്തിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് വിശ്വാസികൾ

ഫാത്തിമയിൽ ജപമാല പ്രദക്ഷിണത്തിൽ  പങ്കെടുത്തത്  ലക്ഷക്കണക്കിന് വിശ്വാസികൾ

ലിസ്ബൺ:ഫാത്തിമയിൽ മാതാവ് ആറാം തവണ മൂന്നു കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടതിന്റെ ഓർമ്മ ദിനമായ ഒക്ടോബർ 13 നോട് അനുബന്ധിച്ച് നടന്ന ജപമാല പ്രദക്ഷിണത്തിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധ കുർബാനയിലും വലിയ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. 1917 ഒക്ടോബർ പതിമൂന്നാം തീയതി മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ ആയിരകണക്കിനാളുകളാണ് അത് ദർശിച്ചത്.

ജസീന്ത, ഫ്രാൻസിസ്, ലൂസി എന്നീ മൂന്ന് ഇടയ കുട്ടികൾക്കാണ് മെയ് മാസം പതിമൂന്നാം തീയതി മുതൽ ആറു തവണ മാതാവിനെ കാണാൻ സാധിച്ചത്. പിന്നീട് കത്തോലിക്കാസഭയുടെ ഏറ്റവും പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായി ഫാത്തിമ മാറുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?