Follow Us On

22

November

2019

Friday

ഉയിർത്തെഴുന്നേൽക്കും ഇറാഖിലെ ദൈവാലയങ്ങൾ; നിർണായകമായത് യു.എ.ഇ-യുനസ്‌കോ ഇടപെടൽ

ഉയിർത്തെഴുന്നേൽക്കും ഇറാഖിലെ ദൈവാലയങ്ങൾ; നിർണായകമായത് യു.എ.ഇ-യുനസ്‌കോ ഇടപെടൽ

പാരിസ്: ഇറാഖിലെ, മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് തകർത്ത ക്രൈസ്തവ ദൈവാലയങ്ങൾ പുനർനിർമ്മിക്കാൻ നിർണ്ണായകമായ ഇടപെടലുമായി യു.എ.ഇ സർക്കാർ. യുനെസ്‌കോയുമായി കരാറിൽ ഒപ്പുവെച്ചുകൊണ്ടാണ് 2014ൽ നടന്ന അക്രമണത്തിൽ തകർക്കപ്പെട്ട രണ്ട് ദൈവാലയങ്ങൾ പുനർനിർമ്മിക്കാൻ യുഎഇ സർക്കാർ ഇടപെട്ടത്. യുഎഇ സാംസ്‌കാരിക മന്ത്രി നൂറ അൽ കാബിയും യുനെസ്‌കോ ജനറൽ ഡയറക്ടർ ആഡ്രി അസൂലെയും അടക്കമുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ പാരീസിലുള്ള യുനെസ്‌കോയുടെ ആസ്ഥാനത്തു വച്ചാണ് കരാറിൽ ഒപ്പുവെച്ചത്. കരാറിൽ ഒപ്പുവെച്ചതിലൂടെ അന്ധകാരം നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽ പ്രകാശത്തിന്റെ ഒരു സന്ദേശം നൽകാൻ സാധിക്കുമെന്ന് ഇരുകൂട്ടരും അഭിപ്രായപ്പെട്ടു.

മൊസൂൾ പട്ടണത്തിന്റെ സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാനുള്ള 50.4 മില്യൻ ഡോളറിന്റെ പദ്ധതിയിൽ 2018ലും യുഎഇ ഒപ്പുവച്ചിരുന്നു. 2019 സഹിഷ്ണുതവർഷമായി യുഎഇ ആചരിക്കുന്ന സാഹചര്യത്തിൽകൂടിയാണ് ക്രൈസ്തവ ദൈവാലയം പുതുക്കിപ്പണിയാനുള്ള സാമ്പത്തിക സഹായം നൽകുന്നതും. ചടങ്ങിൽ സന്നിഹിതയായിരുന്നു.

2014 ജൂൺ മാസം ഇസ്ലാമിക് സ്റ്റേറ്റ് മൊസൂൾ കീഴടക്കിയതിനുശേഷം നീണ്ടകാലത്തെ പരിശ്രമത്തിനൊടുവിൽ 2017 ജൂലൈ മാസത്തിലാണ് പട്ടണം വീണ്ടെടുക്കാൻ സൈന്യത്തിന് സാധിച്ചത്. ഇതിനിടയിൽ ചരിത്രപ്രാധാന്യമുള്ള 28 ആരാധനാലയങ്ങൾ അവർ നശിപ്പിക്കുകയും ചെയ്തു. ഇതിൽ 800 വർഷം പഴക്കമുള്ള സിറിയൻ കത്തോലിക്കരുടെ അൽ തഹേരാ ദേവാലയവും ഉൾപ്പെടുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?