Follow Us On

28

March

2024

Thursday

ആത്മീയ മയക്കത്തിലാണോ നാം; ചെയ്യാം പാപ്പ പറയാതെ പറഞ്ഞ ‘ഉള്ളറിയൽ ടെസ്റ്റ്’

ആത്മീയ മയക്കത്തിലാണോ നാം; ചെയ്യാം പാപ്പ പറയാതെ പറഞ്ഞ ‘ഉള്ളറിയൽ ടെസ്റ്റ്’

വത്തിക്കാൻ സിറ്റി: ആത്മീയ മയക്കത്തിലാണോ നാം? കണ്ടുപിടിക്കാൻ ഒരു എളുപ്പവഴിയുണ്ട്, ഒരു ചോദ്യം സ്വയം ചോദിക്കുക: ‘നമ്മുടെ ഉള്ളിൽ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം നടക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ സംശയംവേണ്ട, ആ വ്യക്തി ആത്മീയ മയക്കത്തിലാണ്. പേപ്പൽ വസതിയിലെ സെന്റ് മാർത്ത ചാപ്പലിൽ അർപ്പിച്ച ദിവ്യബലിമധ്യേ നൽകിയ സന്ദേശത്തിൽനിന്ന് വായിച്ചെടുക്കാനാവുന്നതായിരുന്നു ഈ ഉള്ളറിയൽ ടെസ്റ്റ്.

‘നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം തന്നിൽ നടക്കുന്നില്ല എന്നാരെങ്കിലും പറഞ്ഞാൽ ആ വ്യക്തി മയക്കത്തിലാണ്, എന്താണ് അവനിൽ സംഭവിക്കുന്നതെന്ന് അവൻ അറിയുന്നില്ല,’ എന്താണ് തന്നിൽ സംഭവിക്കുന്നതെന്ന് അവർ അറിയുന്നില്ല. നമ്മുടെ ഉള്ളിൽ സംഭവിക്കുന്നത് എന്താണെന്ന് തിരിച്ചറിയുന്നതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട് പാപ്പ ഉദ്‌ബോധിപ്പിച്ചു.

നന്മയും തിന്മയും തമ്മിലുള്ള അനുദിന പോരാട്ടം നമ്മുടെ ഉള്ളിൽ നടക്കുന്നുണ്ട്. വിശുദ്ധരിലും ഈ ആന്തരിക പോരാട്ടം അനുഭവവേദ്യമായിരുന്നു. ക്രൈസ്തവരായ നാം പലപ്പോഴും നല്ലത് ഉൾപ്പെടെയുള്ള പലകാര്യങ്ങളിലും വ്യഗ്രചിത്തരാണെന്നു പറഞ്ഞ പാപ്പ, നമ്മുടെ ഉള്ളിൽ നടക്കുന്നതെന്താണ് എന്നു ചോദിക്കാൻ എല്ലാവരെയും ക്ഷണിച്ചു. നന്മ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നത് പരിശുദ്ധാരൂപിയും തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നത് ദുഷ്ടാരൂപിയുമാണെന്നും ഓർമിപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശം ചുരുക്കിയത്.

************************

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?