Follow Us On

31

May

2020

Sunday

ദയാവധമല്ല, വേണ്ടത് പാലിയേറ്റീവ് കെയർ: ക്രിസ്റ്റ്യൻ- മുസ്ലീം- യഹൂദ ഐക്യം ചരിത്രപരമെന്ന് വത്തിക്കാൻ

ദയാവധമല്ല, വേണ്ടത് പാലിയേറ്റീവ് കെയർ: ക്രിസ്റ്റ്യൻ-  മുസ്ലീം- യഹൂദ ഐക്യം ചരിത്രപരമെന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: എല്ലാ വിധത്തിലുള്ള ദയാവധത്തെ എതിർത്തും അതിന് പകരമായി പാലിയേറ്റീവ് കെയർ ശുശ്രൂഷകളെ പിന്തുണച്ചും കിസ്ത്യൻ, മുസ്ലീം, യഹൂദ നേതാക്കൾ ഫ്രാൻസിസ് പാപ്പയ്ക്ക് കൈമാറിയ സംയുക്ത പ്രഖ്യാപനം ചരിത്രപരമെന്ന് വിശേഷിപ്പിച്ച് വത്തിക്കാൻ. ഇക്കഴിഞ്ഞയാഴ്ച വത്തിക്കാനിൽവെച്ചാണ് ക്രിസ്ത്യൻ, മുസ്ലീം, യഹൂദ പ്രതിനിധി സംഘം ഒപ്പുവെച്ച ‘പൊസിഷൻ പേപ്പർ ഓൺ ദ അബ്രഹാമിക് മോണോതിസ്റ്റിക് റിലീജിയൻസ് ഓൺ മാറ്റേഴ്‌സ് കൺസേണിംഗ് ദ എൻഡ് ഓഫ് ദ ലൈഫ്’ എന്ന പ്രഖ്യാപന രേഖ പാപ്പയ്ക്ക് സമർപ്പിച്ചത്.

‘എല്ലാത്തരത്തിലുള്ള ദയാവധവും വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയും മനുഷ്യജീവന് എതിരായപ്രവർത്തിയാണ്. ധാർമികവും മതപരവുമായ തെറ്റായ ഇവ ഒരു ആക്ഷേപവുമില്ലാതെ വിലക്കപ്പെടേണ്ടതാണ്. മരണാസന്നരായവരെ ശുശ്രൂഷിക്കേണ്ടത് ദൈവദത്തമായ ജീവനെ ആദരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക എന്ന കടമയാണ്,’ പ്രഖ്യാപനത്തിൽ പറയുന്നു.

പ്രാദേശിക നിയമങ്ങൾ അനുവദിക്കുകയാണെങ്കിൽ പോലും ഡോക്ടർമാരുടെ സഹായത്തോടെ ജീവനെടുക്കുന്നത് മനസാക്ഷിക്ക് നിരക്കുന്നതല്ലെന്നും പ്രഖ്യാപനത്തിലുണ്ട്. രോഗിയുടെ ആവശ്യപ്രകാരം ജീവനൊടുക്കുന്നതിനു ആരോഗ്യപരിപാലന രംഗത്ത് ജോലിചെയ്യുന്നവരുടെ മേൽ സമ്മർദ്ധം ചെലുത്തുന്നതിനെയും പ്രഖ്യാപനം അപലപിക്കുന്നു.

വൈദ്യശാസ്ത്ര രംഗത്ത് ജോലി ചെയ്യുന്ന ഇസ്രായേൽ സ്വദേശി റബ്ബി അവറാഹം സ്റ്റെയിൻ ബെർഗിന്റെ മനസ്സിൽ ഉദിച്ച ആശയം ഫ്രാൻസിസ് പാപ്പയുടെ പരിഗണനക്ക് സമർപ്പിക്കുകയും ഈ പദ്ധതി പാപ്പ ‘പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫി’നെ ഏൽപ്പിക്കുകയും ചെയ്തതോടെയാണ് ഈ സംയുക്ത പ്രഖ്യാപനം യാഥാർത്ഥ്യമായത്. ഹിന്ദു, ബുദ്ധ മതങ്ങളുമായും മറ്റും ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രഖ്യാപനരേഖകൾ അവർക്ക് പഠനത്തിനായി നൽകി അവരും അതിൽ ഒപ്പുവെക്കാൻ അവസരമുണ്ടാക്കാൻ പരിശ്രമിക്കുമെന്നും പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ തലവൻ ആർച്ച്ബിഷപ്പ് വിൻസെൻസൊ പാഗ്ലിയ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?