Follow Us On

28

March

2024

Thursday

‘9 ഡേയ്‌സ് ടു ചേയ്ഞ്ച് ദ വേൾഡി’ന് ആരംഭം; ലോകനന്മയ്ക്കുവേണ്ടി പ്രാർത്ഥിച്ച് യു.എസ്

‘9 ഡേയ്‌സ് ടു ചേയ്ഞ്ച് ദ വേൾഡി’ന് ആരംഭം; ലോകനന്മയ്ക്കുവേണ്ടി പ്രാർത്ഥിച്ച് യു.എസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയുടെ നന്മ മാത്രമല്ല ലോകമെങ്ങും നന്മയുടെ സംസ്‌ക്കാരം പ്രബലപ്പെടാൻ ഒൻുതു ദിവസത്തെ പ്രാർത്ഥനായജ്ഞവുമായി ‘9 ഡേയ്‌സ് ടു ചേയ്ഞ്ച് ദി വേൾഡി’ലേക്ക് അമേരിക്കയിലെ വിശ്വാസീസമൂഹം. സന്നദ്ധ സംഘടനയായ ‘ഇൻർനാണൽ പ്രെയർ ആൻഡ് ഫാസ്റ്റിങ്’ സംഘടിപ്പിക്കുന്ന 27-ാത് പ്രാർത്ഥനായജ്ഞത്തിൽ അമേരിക്കയിലെ കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസശക്തീകരണവും മുഖ്യ പ്രാർത്ഥനാ നിയോഗമാണ്.

78. 2 മില്യൻ കത്തോലിക്കരുള്ള അമേരിക്കയിൽ 24% പേർ മാത്രമേ വിശ്വാസം പരിശീലിക്കുന്നുള്ളൂ എന്ന സർവേഫലങ്ങളെ അടിസ്ഥാനമാക്കിയാണ് വിശ്വാസശക്തീകരണം മുഖ്യ വിഷയമായി സ്വീകരിച്ചിരിക്കുന്നത്. ത്തിൽകൂടിയായിരുന്നു വാഷിംഗ്ടൺ ഡി.സിയിലെ ഇമ്മാക്കുലേറ്റ് കൺസപ്ഷൻ ബസിലിക്കയിൽ നവംബർ രണ്ട് രാവിലെ 9.00ന് ആരംഭിക്കുന്ന പ്രാർത്ഥനായജ്ഞം 10ന് സമാപിക്കും.

സഭയും ലോകവും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്കെതിരെ ആത്മീയ ആയുധങ്ങളായ ദിവ്യബലിയർപ്പണം, ദിവ്യകാരുണ്യ ആരാധന, ജപമാല, ഉപവാസം എന്നിവയിലൂടെ കോട്ടയൊരുക്കുക എന്നതാണ് പ്രാർത്ഥനായജ്ഞത്തിന്റെ ലക്ഷ്യമെന്ന് ‘ഇന്റർനാഷണൽ പ്രയർ ആൻഡ് ഫാസ്റ്റിംഗ്’ ചെയർപേഴ്‌സൺ മൗറീൻ ഫ്‌ലിൻ പറഞ്ഞു.

കഴിഞ്ഞ 26 വർഷം നടത്തിയ പ്രാർത്ഥനായജ്ഞങ്ങൾ രാഷ്ട്രങ്ങളുടെ പരിവർത്തനത്തിനും മരണസംസ്‌കാരത്തോടുള്ള ചെറുത്തുനിൽപ്പിനും വലിയ സഹായമായിട്ടുണ്ടൈന്നും അവർ കൂട്ടിച്ചേർത്തു.

പ്രമുഖ പ്രോ ലൈഫ് പ്രവർത്തക അബ്ബി ജോൺസൺ, എഴുത്തുകാരനും പ്രസംഗകനുമായ മോൺ. ചാൾസ് പോപ്പ്, ‘സീക്രട്ട് ഓഫ് പീസ് സെന്റ്ർ’ സ്ഥാപകൻ ഫാ. ഉബാദ് റുഗിരംഗോഗ തുടങ്ങി നിരവധി പ്രമുഖരുടെ വിഷയാവതരണങ്ങളും പ്രാർത്ഥനായജ്ഞത്തോടനുബന്ധിച്ച് നടത്തുന്നുണ്ട്. വാഷിംഗ്ടൺ ഡി.സിയിൽ നേരിട്ടെത്തി പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് സംഘടനയുടെ വെബ്‌സൈറ്റിലൂടെ ‘പ്രെയർ പ്ലെഡ്ജ്’ എടുത്ത് ഒൻപത് ദിവസത്തെ ശുശ്രൂഷയിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?