Follow Us On

22

November

2019

Friday

രാജ്യത്ത് സമാധാനം പുനസ്ഥാപിക്കണം; കൊറിയയിൽ അർപ്പിക്കപ്പെടും വിശേഷാൽ ദിവ്യബലികൾ

രാജ്യത്ത് സമാധാനം പുനസ്ഥാപിക്കണം; കൊറിയയിൽ അർപ്പിക്കപ്പെടും  വിശേഷാൽ ദിവ്യബലികൾ

കൊറിയ: രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് ഒരു വർഷം മുഴുവൻ വിശേഷാൽ ദിവ്യബലി അർപ്പണത്തിന് തയ്യാറെടുത്ത് കൊറിയയിലെ കത്തോലിക്കാസഭ. ഡിസംബർ 1 മുതൽ 2020 നവംബർ 28 വരെ എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് രാജ്യത്ത് ഈ നിയോഗം സമർപ്പിച്ച് ദിവ്യബലിയർപ്പിക്കാനാണ് ദക്ഷിണ കൊറിയൻ മെത്രാൻ സമിതിയുടെ പ്ലീനറിയോഗം തീരുമാനിച്ചിരിക്കുന്നത്.

കൊറിയൻ യുദ്ധത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാകുമ്പോഴും രാജ്യത്ത് അസമാധാനം തുടരുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ പ്രത്യേക പ്രാർത്ഥന നടത്താൻ സഭ തീരുമാനിച്ചത്. കൂടാതെ ദേശീയ അനുരഞ്ജനത്തിനും ഐക്യത്തിനുമായി 2020 ജൂൺ 25ന് പ്രത്യേക പ്രാർത്ഥനകൾ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

കൊറിയയിലെ നിലവിലുള്ള അന്തരീക്ഷം മെത്രാന്മാരായ ഞങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്. ആയുധങ്ങൾകൊണ്ടോ അക്രമം നടത്തിയോ കൊറിയയിൽ സമാധാനം കൈവരിക്കാൻ കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ പ്രാർത്ഥന മാത്രമാണ് ആശ്രയം. പരസ്പര ശ്രവച്ചിട്ടുകൊണ്ടും ഒരുമിച്ച് പ്രാർത്ഥിച്ചുകൊണ്ടും ഒരു പൊതുമാർഗ്ഗത്തിലൂടെ മാത്രമേ സമാധാനം തിരിച്ചുപിടിക്കാൻ കഴിയുകയുള്ളു.

ഇക്കാരണങ്ങളാൽ എല്ലാ ദക്ഷിണ കൊറിയൻ കത്തോലിക്കരും എല്ലാ ദിവസവും രാത്രി 9 മണിക്ക് നടത്തുന്ന ദിവ്യബലിയിൽ പങ്കെടുക്കണം. കൊറിയൻ കത്തോലിക്കർ മാത്രമല്ല, ലോകമെമ്പാടുമുള്ള കത്തോലിക്കരെ ഈ സംരംഭത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുകയാണെന്നും ബിഷപ്പുമാർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?