Follow Us On

18

April

2024

Thursday

ദ 2 പോപ്സ്: ഫ്രാൻസിസ് പാപ്പയും ബെനഡിക്ട് പാപ്പയും ഒന്നിച്ച് തീയറ്ററിലെത്തും നവ. 29 ന്

ദ 2 പോപ്സ്: ഫ്രാൻസിസ് പാപ്പയും ബെനഡിക്ട് പാപ്പയും ഒന്നിച്ച് തീയറ്ററിലെത്തും നവ. 29 ന്

ബനഡിക്ട് പാപ്പയുടെയും ഫ്രാൻസിസ് പാപ്പയുടെയും ജീവിത കഥ പറയുന്ന ചലച്ചിത്രം ‘ദ 2 പോപ്പ്‌സ്’ പ്രദർശനത്തിനെത്തുന്നു. രണ്ടുപേരുടെയും ചിന്തകളും ആശയങ്ങളും പെരുമാറ്റരീതികളും വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഈ മാസം 29നാണ് പ്രദർശനത്തിനെത്തുന്നത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രത്തിൽ രണ്ടുപേരും തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും പരസ്പര ബഹുമാനവും ഹൃദ്യമായി ചിത്രീകരിച്ചിട്ടുമുണ്ട്. നിലവിൽ പോർച്ചൂഗീസ്, ഇംഗ്ലീഷ് ഭാഷകളിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം സമീപഭാവിയിൽ ഇന്ത്യയിലും കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്രപ്രവർത്തകനും നോവലിസ്റ്റും സിനിമാ നിർമ്മാതാവുമായ ന്യൂസിലൻഡ് സ്വദേശി ആന്റണി മാക്കാർത്തൻ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ബ്രസീലിൽ നിന്നുള്ള ഫെർണാണ്ടോ മെയ്‌റലസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബനഡിക്ട് പതിനാറാമൻ പാപ്പയായി ബ്രിട്ടൺ നടൻ സർ ആന്റണി ഹോപ്കിൻസ് അവതരിക്കുമ്പോൾ വെയിൽസ് സ്വദേശി ജൊനാഥൻ പ്രൈസ് ആണ് ഫ്രാൻസിസ് പാപ്പയായി എത്തുന്നത്.

ഒരേസമയം രണ്ടു പാപ്പമാർ ഉണ്ടായിരിക്കുകയെന്നത് ആദ്യമായാതുകൊണ്ടുതന്നെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ മികച്ച പ്രചരണവുമാണ് ലഭിക്കുന്നത്.

78ാം വയസിൽ 2005ലാണ് ജർമനിയിൽ നിന്നുള്ള ബനഡിക്ട് പതിനാറാമൻ പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത്. 21-ാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകളിൽ പാണ്ഡിത്യത്തിന്റെയും യാഥാസ്ഥികത്വത്തിന്റെയും മുഖമുദ്രയുമായി സാർവത്രിക സഭയെ നയിച്ച പ്രഗത്ഭനായ ദൈവശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. 2013ൽ ബനഡിക്ട് പാപ്പ വിരമിച്ചപ്പോൾ സ്ഥാനമേറ്റ അർജന്റീനക്കാരനായ ഫ്രാൻസിസ് പാപ്പ, 21ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ക്രിസ്തുവിന്റെ സഭ പാവങ്ങളോട് പക്ഷം ചേരണമെന്ന് ശക്തമായ സന്ദേശം നൽകി ലോകത്തിന്റെ മനസാക്ഷിയായി മാറുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?