Follow Us On

22

November

2019

Friday

ദൈവത്തെ ഒഴിവാക്കരുത്: പ്രശസ്ത നിരീശ്വരവാദി ഡോക്കിൻസിന്റെ മുന്നറിയിപ്പ് തരംഗമാകുന്നു

ദൈവത്തെ ഒഴിവാക്കരുത്: പ്രശസ്ത നിരീശ്വരവാദി ഡോക്കിൻസിന്റെ മുന്നറിയിപ്പ് തരംഗമാകുന്നു

യു.കെ: സമൂഹത്തിൽനിന്ന് ദൈവത്തെ ഒഴിവാക്കിയാൽ വലിയ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെന്ന് സമ്മതിച്ച് ലോകപ്രശസ്ത നിരീശ്വരവാദി റിച്ചാർഡ് ഡോക്കിൻസ്. ബ്രിട്ടീഷ് മാധ്യമമായ ‘ടൈംസി’ന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റുപറച്ചിൽ. മതവിശ്വാസങ്ങൾ ഇല്ലായ്മ ചെയ്യപ്പെട്ടാൽ അത് മോശം കാര്യങ്ങൾ ചെയ്യാൻ ആളുകൾക്ക് ലൈസൻസ് നൽകുന്നതിന് തുല്യമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

നിരീശ്വരവാദികളെല്ലാംതന്നെ ദൈവത്തിന്റെ അസ്ഥിത്വത്തെ നിഷേധിക്കുന്നവരാണ്. പക്ഷേ ഡോകിൻസ്,ദൈവത്തിൽ വിശ്വസിച്ചുകൊണ്ടുതന്നെ ശാസ്ത്രീയമായ കാഴ്ചപ്പാടിൽ ഉറച്ചുനിൽക്കണമെന്നാണ് പലപ്പോഴും തന്റെ വായനക്കാരെ ഉദ്‌ബോധിപ്പിക്കുന്നത്.

2006ൽ അദ്ദേഹം രചിച്ച ‘ദ ഗോഡ് ഡെല്യൂഷൻ’ എന്ന പുസ്തകത്തിൽ, ചരിത്രപരമായ യാഥാർത്ഥ്യത്തിന് നിരക്കാത്തതും ക്രൂരമായ ഒരു കൂട്ടം മൂല്യങ്ങൾ മുന്നോട്ട് നയിക്കുന്നതുമായ വിശ്വാസത്തിന്റെ തെറ്റായ അടിത്തറ എന്നാണ് ബൈബിളിനെ പരാമർശിച്ചത്. എന്നാൽ 2019ൽ പുറത്തിറങ്ങിയ ‘ഔട്ട്‌ഗ്രോയിംഗ് ഗോഡ്’ എന്ന പുസ്തകത്തിൽ, വലിയ നിലപാട് മാറ്റം സംഭവിച്ചു.

നിരീശ്വരവാദിയായി തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു ദിവ്യ മധ്യസ്ഥനെ താൻ അന്വേഷിക്കുന്നു എന്നത്രേ, പുതിയ പുസ്തകത്തിൽ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. മെച്ചപ്പെട്ട ധാർമിക സമൂഹം സൃഷ്ടിക്ക് ദൈവസാന്നിധ്യത്തിന്റെ ആവശ്യമില്ലെന്നും ദൈവമില്ലാതെ മനുഷ്യർക്ക് മെച്ചപ്പെട്ടവരാകാൻ കഴിയുമെന്നും വിശ്വസിക്കുന്ന നിരീശ്വരവാദികളെ കുറച്ചൊന്നുമല്ല ‘ടൈംസി’ന് നൽകിയ അഭിമുഖം അരോസരപ്പെടുത്തുന്നത്. മാത്രമല്ല, നിരീശ്വരവാദികളുടെ ശക്തികേന്ദ്രങ്ങളെപോലും ഡോക്കിൻസിന്റെ പ്രസ്താവന പ്രകോപിപ്പിച്ചിട്ടുണ്ട്.

എന്നാൽ, ദൈവം ഇല്ലെന്ന് വിശ്വസിക്കുമ്പോൾതന്നെ, ദൈവത്തിനെതിരായ പോരാട്ടത്തിനായി തന്റെ ജീവിതം ചെലവഴിച്ച വ്യക്തിയാണ് ഡോക്കിൻസെന്ന് സൃഷ്ടിവാദ നേതാവായ കെൻ ഹാം പ്രതികരിച്ചു. ധാർമികതയ്ക്ക് അടിത്തറ നൽകാൻ ഒരു നിരീശ്വരവാദത്തിനും കഴിയില്ല. വേദപുസ്തക അടിത്തറയില്ലാതെ ധാർമികമായതൊന്നും സംഭവിക്കുന്നുമില്ല. വാസ്തവത്തിൽ, നിരീശ്വരവാദം ധാർമികമായി ദാരിദ്യം അനുഭവിക്കുന്നുണ്ടെന്ന് ഡോക്കിൻസ് സമ്മതിക്കുന്നതായും ഹാം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?