Follow Us On

29

March

2024

Friday

ഗർഭച്ഛിദ്രം വേണമെന്ന് ഡോക്ടർമാർ, ചെയ്യില്ലെന്ന് ദമ്പതികൾ; ഒടുവിൽ ഫെയ്ത്ത് ജയിച്ചു, ‘ഫെയ്ത്ത്’ ജനിച്ചു!

ഗർഭച്ഛിദ്രം വേണമെന്ന് ഡോക്ടർമാർ, ചെയ്യില്ലെന്ന് ദമ്പതികൾ; ഒടുവിൽ ഫെയ്ത്ത് ജയിച്ചു, ‘ഫെയ്ത്ത്’ ജനിച്ചു!

സ്‌കോട്ട്‌ലൻഡ്: നിസാരകാര്യങ്ങളെപ്രതി പോലും ഗർഭച്ഛിദ്രത്തിന് വിധേയരാകാൻ തയാറാകുന്നവർക്കും അതിന് അവരെ പ്രേരിപ്പിക്കുന്നവരെയും വെല്ലുവിളിച്ച് സ്‌കോട്ട്‌ലൻഡിൽനിന്ന് ഒരു കുടുംബം. കുഞ്ഞിന്റെ ജീവന് രണ്ടു ശതമാനം മാത്രം സാധ്യതയുള്ളതിനാൽ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച ഡോക്ടർമാരെ വെല്ലുവിളിച്ച ആ ദമ്പതികളുടെ വിശ്വാസംതന്നെ ഒടുവിൽ ജയിച്ചു. വിശ്വാസത്തിന്റെ സമ്മാനമായി ലഭിച്ച പൊന്നോമയ്ക്ക് അവർ നൽകിയ പേരും ബഹുവിശേഷമാണ്- ഫെയ്ത്ത്!

ഗർഭകാലം 16 ആഴ്ച പിന്നിട്ടപ്പോഴാണ് ഗർഭച്ഛിദ്രം ചെയ്യണമെന്ന നിർദേശം നതാഷ ഷേർവിൻ- സാം ദമ്പതികളോട് ഡോക്ടർ മാർ നിർദേശിച്ചത്. അമ്‌നിയോട്ടിക് ദ്രാവകം പൊട്ടി പകുതിയും നഷ്ടമായതിനാൽ കുഞ്ഞ് രക്ഷപ്പെടില്ലെന്നായിരുന്നു ഡോക്ടറുടെ വിദഗ്‌ദ്ധോപദേശം. ഒടുവിൽ, കുഞ്ഞിന്റെ ജീവന് ഡോക്ടർമാർ നൽകിയ ഉറപ്പ് വെറും രണ്ടു ശതമാനം മാത്രമായിരുന്നു.

എന്നാൽ, നതാഷയും സാമും ഗർഭച്ഛിദ്രത്തിന് ഒരുക്കമായിരുന്നില്ല. ഡോക്ടർ നൽകിയ രണ്ടു ശതമാനം ഉറപ്പിന്റെ ബലത്തിൽ എന്തും നേരിടാൻ അവർ തയാറെടുത്തു. പക്ഷേ, ഡോക്ടർമാരെപ്പോലും അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്.

പകുതി അമ്‌നിയോട്ടിക് ദ്രാവകം നഷ്ടമായ അവസ്ഥയിൽ നതാഷ ആശുപത്രിയിൽതന്നെ തുടർന്നു. ഒടുവിൽ, ജീവനോടെ ലഭിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞ മകൾക്ക് നതാഷ ജന്മം നൽകി, ഇക്കഴിഞ്ഞ ജനുവരി 12ന്. ‘വിശ്വാസം’ എന്ന് അർത്ഥം വരുന്ന ‘ഫെയ്ത്ത്’ എന്ന പേരാണ് കുഞ്ഞിന് നൽകിയത്. തൂക്കക്കുറവ് മൂലം ആശുപത്രിയിൽ തുടരേണ്ടി വന്നു കുഞ്ഞിന്.

പ്രസവാനന്തരവും നിരവധി ക്ലേശങ്ങൾ നതാഷയ്ക്ക് അനുഭവിക്കേണ്ടി വന്നു. പ്രസവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോൾ സെപ്‌സിസ് പിടിപെട്ടു. അവിടെയും നതാഷയുടെ വിശ്വാസം ജയിച്ചു. പിന്നീട് കുഞ്ഞിനെ ശ്വാസകോശരോഗം പിടികൂടി. അവിടെയും നതാഷയും കുടുംബവും ജയിച്ചു കയറി. ദീർഘകാലത്തെ ആശുപത്രിവാസത്തിലായിരുന്ന ഫെയ്ത്ത് ഇപ്പോൾ 22 മാസം പ്രായമുള്ള ആരോഗ്യവതിയാണിപ്പോൾ.

ഗർഭച്ഛിദ്രം ഒരിക്കലും താൻ തിരഞ്ഞെടുക്കില്ലെന്ന് വ്യക്തമാക്കിയ ഷേർവിൻ, ജീവനുവേണ്ടി താൻ തിരഞ്ഞെടുത്ത വെല്ലുവിളി നിറഞ്ഞ വഴിയെപ്രതി അതീവ സന്തുഷ്ടയാണെന്നും വ്യക്തമാക്കി. മൂന്നു വയസുള്ള ടെയ്‌ലർ എന്ന മകൻകൂടിയുണ്ട് ഈ ദമ്പതികൾക്ക്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?