Follow Us On

22

November

2019

Friday

യു.കെയിൽ സേവനം ചെയ്തിരുന്ന ഫാ. വിൽസൺ കൊറ്റത്തിൽ അന്തരിച്ചു

യു.കെയിൽ സേവനം ചെയ്തിരുന്ന ഫാ. വിൽസൺ കൊറ്റത്തിൽ അന്തരിച്ചു

നോർത്താംപ്ടൺ: യുകെയിലെ നോർത്താംപ്ടൺ രൂപതക്കു കീഴിലുള്ള ദേവാലയത്തിൽ ശുശ്രൂഷ ചെയ്തുവരികയായിരുന്ന മലയാളി വൈദികൻ അന്തരിച്ചു. ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. വിൽസൺ കൊറ്റത്തിൽ എംഎസ്എഫ്എസ് (51) ആണ് ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ചത്. കെറ്ററിങ്ങിലെ സെന്റ് എഡ്‌വേർഡ്‌സ് ഇടവക ഉത്തരവാദിത്വത്തോടൊപ്പം സെൻറ് ഫൌസ്റ്റീന മിഷന്റെ ഡയറക്ടറായും സേവനം ചെയ്തുവരികയായിരുന്നു. മൃതസംസ്‌ക്കാര കർമം പിന്നീട്‌.

കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. റെവ. ഫാ. വിൽസൺ കൊറ്റത്തിലിൻറെ മൃതദേഹം ഇപ്പോൾ സമീപത്തുള്ള ആശുപതിയിലേക്കു മാറ്റിയിരിക്കുകയാണ്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കേറ്ററിങ്ങിലെത്തി അന്തിമോപചാരമർപ്പിക്കുകയും പ്രാർത്ഥനാശുശ്രുഷകൾ നടത്തുകയും ചെയ്തു. പരേതനോടുള്ള ആദരസൂചകമായി ഇന്ന് (നവം. 07) വൈകിട്ട് 4.30 നു കേറ്ററിങ് സെന്റ് എഡ്വേർഡ്‌സ് ദൈവാലയത്തിൽ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും മറ്റു പ്രാർത്ഥനാശുശ്രുഷകളും നടക്കും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?