Follow Us On

22

November

2019

Friday

‘രോഗസൗഖ്യത്തില്‍ ആത്മീയതക്ക് സ്വാധീനമുണ്ട് ‘

‘രോഗസൗഖ്യത്തില്‍ ആത്മീയതക്ക് സ്വാധീനമുണ്ട് ‘

കൊച്ചി: രോഗചികിത്സയും രോഗസൗഖ്യവും തമ്മില്‍ അന്തരമുണ്ടെന്നും ഒരു വ്യക്തിയുടെ രോഗസൗഖ്യത്തില്‍ ആത്മീയതയ്ക്കും മനഃശാസ്ത്രപരമായ ഘടകങ്ങള്‍ക്കും സ്വാധീനമുണ്ടെന്നും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വൈസ് പ്രിന്‍സിപ്പലും ന്യൂറോളജി വിഭാഗം തലവനുമായ ഡോ. ആനന്ദ്കുമാര്‍. ‘വിശുദ്ധ നാമകരണ നടപടികളിലെ അത്ഭുത സൗഖ്യങ്ങള്‍ – യുക്തിയും സത്യവും’ എന്ന വിഷയത്തെക്കുറിച്ച് പി.ഒ.സിയില്‍ നടന്ന സിമ്പോസിയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അത്ഭുതസൗഖ്യങ്ങള്‍ യുക്തിക്കോ ശാസ്ത്രത്തിനോ എതിരല്ലെന്നും ഡോ. ആനന്ദ്കുമാര്‍ വ്യക്തമാക്കി.
അറിവിനെ സംബന്ധിക്കുന്ന പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് ആഖ്യാനം ചെയ്യുമ്പോള്‍ അത്ഭുതങ്ങള്‍ അസാധുവാകുകയല്ല, കൂടുതല്‍ യുക്തിപരമായ സ്വീകാര്യത കൈവരിക്കുകയാണ് ചെയ്യുന്നതെന്ന്് റവ. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി പറഞ്ഞു. മനോജന്യ രോഗസൗഖ്യം എന്ന ചട്ടക്കൂടിനുള്ളില്‍ ഒതുക്കാന്‍ സാധിക്കുന്നവയല്ല അത്ഭുതരോഗശാന്തികള്‍ എന്ന് വിശേഷിപ്പിക്കുന്ന രോഗസൗഖ്യങ്ങള്‍ എന്ന് സൈക്കോളജിസ്റ്റ് നിഷ ജോസ് നിരീക്ഷിച്ചു. ശാസ്ത്രീയ വിശകലനങ്ങള്‍ക്കതീതവും ഉടനടി സംഭവിക്കുന്നതുമായ സൗഖ്യങ്ങളെ മാത്രമേ അത്ഭുതമായി സഭ പരിഗണിക്കൂ എന്നും നാമകരണനടപടിയില്‍ ദൈവത്തിന്റെ കൈയൊപ്പാണ് അത്ഭുതങ്ങള്‍ എന്നും റവ. ഡോ. റോയി കടുപ്പില്‍ പറഞ്ഞു.
ചിന്തയുടെ സ്വാഭാവിക ചട്ടക്കൂട്ടില്‍ ഒതുങ്ങാത്തതുകൊണ്ട് പ്രാര്‍ത്ഥനയിലൂടെ സംഭവിക്കുന്ന രോഗശാന്തി അശാസ്ത്രീയമാണെന്ന് പറയാന്‍ സാധിക്കില്ല എന്ന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍ ഡോ. സി. രാധാകൃഷ്ണന്‍ പറഞ്ഞു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ചര്‍ച്ചകള്‍ നിയന്ത്രിച്ചു. ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കുത്തോടി പുത്തന്‍പുരയില്‍ സിഎസ്റ്റി, സിസ്റ്റര്‍ എല്‍സി സേവ്യര്‍ സിഎച്ച്എഫ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?