Follow Us On

29

March

2024

Friday

സമര്‍പ്പിതന്‍ അവാര്‍ഡ് സിസ്റ്റര്‍ റോസിലിന്

സമര്‍പ്പിതന്‍ അവാര്‍ഡ്  സിസ്റ്റര്‍ റോസിലിന്

കോട്ടയം: ഫാ. റോയി മുളകുപാടം എംസിബിഎസിന്റെ ഓര്‍മയ്ക്കായി യുവദീപ്തി എസ്.എം.വൈ.എം. ഏര്‍പ്പെടുത്തിയിരിക്കുന്ന എട്ടാമത് സമര്‍പ്പിതന്‍ അവാര്‍ഡിന് കൊല്ലം വിളക്കുടി സ്‌നേഹതീരം ഡയറക്ടറും സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി സമൂഹ സ്ഥാപകയുമായ സിസ്റ്റര്‍ റോസിലിന്‍ അര്‍ഹയായി.
കൊല്ലം ജില്ലയില്‍ വിളക്കുടിയിലും തിരുവനന്തപുരം ജില്ലയിലെ മൃതൃമ്മലയിലും സ്ഥാപിച്ച മാനസിക-സാമൂഹിക പുനരധിവാസ കേന്ദ്രങ്ങളില്‍ മൂന്നൂറോളം പേരാണ് നിലവിലുള്ളത്. തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന മാനസിക വെല്ലുവിളി നേരിടുന്നവരെയും സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗം ഭേദമായിട്ടും ഏറ്റെടുക്കാനില്ലാതെ ഉപേക്ഷിക്കപ്പെടുന്നവരുമായ സഹോദരിമാരെയും ഏറ്റെടുത്ത് സംരക്ഷിച്ച് പുനരധിവസിപ്പിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി നടപ്പിലാക്കി വരുന്ന നിസ്വാര്‍ത്ഥ സേവനം പരിഗണിച്ചുമാണ് അവാര്‍ഡ്. 10,001 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് കോട്ടയം കടുവാക്കുളത്ത് ലിറ്റില്‍ ഫഌവര്‍ ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?