Follow Us On

22

November

2019

Friday

‘ഉറവകള്‍ക്കായി’ ഡോക്യുമെന്ററി ഫിലിം ഒരുക്കി പൂഞ്ഞാര്‍ സെന്റ് ആന്റണീസ്‌

‘ഉറവകള്‍ക്കായി’ ഡോക്യുമെന്ററി ഫിലിം ഒരുക്കി പൂഞ്ഞാര്‍ സെന്റ് ആന്റണീസ്‌

പാലാ: ജലസംരക്ഷണസന്ദേശവുമായി ‘ഉറവകള്‍ക്കായി’ എന്ന ഡോക്യുമെന്ററി ഫിലിം തയാറാക്കി ശ്രദ്ധേയരാവുകയാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍. സ്‌കൂളിലെ ആന്റോണിയന്‍ ജലശ്രീ ക്ലബിന്റെയും ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ സഹകരണത്തോടെയാണ് ഫിലിം തയാറാക്കിയിരിക്കുന്നത്.
മഴക്കാലത്തും വേനല്‍ക്കാലത്തുമുള്ള മീനച്ചിലാറിന്റെ വിവിധ ഭാവങ്ങള്‍ മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ചിത്രീകരിച്ചത്. ജലം പാഴാകാതെ സംരക്ഷിക്കുവാനുള്ള മാര്‍ഗങ്ങളും മഴവെള്ളത്തെ മണ്ണിലേക്കിറക്കി ഉറവകളാക്കി മാറ്റുവാനുള്ള വിദ്യകളും ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നുണ്ട്.
കേരള സര്‍ക്കാരിന്റെ ജലനിധി പ്രൊജക്ടിന്റെ ധനസഹായത്തോടെ നിര്‍മിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ആശയവും ആവിഷ്‌ക്കാരവും നിര്‍വഹിച്ചിരിക്കുന്നത് സ്‌കൂളിലെ അധ്യാപകനും ആന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്ററുമായ ടോണി തോമസ് പുതിയാപറമ്പിലാണ്.
പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കായി നടത്തിയ ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനം പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം, ഹെഡ്മാസ്റ്റര്‍ ജോസ് ജോര്‍ജ്, അധ്യാപകരായ ടോം കെ.എ, ജോബിന്‍ കുരുവിള, മെറീന എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?