Follow Us On

28

March

2024

Thursday

പി. യു തോമസിന്റെ ജീവിതം സിനിമയാകുന്നു; ‘ഒരു നല്ല കോട്ടയംകാരൻ’ ഡിസംബറിൽ എത്തും

പി. യു തോമസിന്റെ ജീവിതം സിനിമയാകുന്നു; ‘ഒരു നല്ല കോട്ടയംകാരൻ’ ഡിസംബറിൽ എത്തും

കോട്ടയം: ആയിരങ്ങൾക്ക് അത്താണിയായി മാറിയ കോട്ടയം ‘നവജീവൻ ട്രസ്റ്റി’ന്റെ സ്ഥാപകൻ പി. യു തോമസിന്റെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ‘ഒരു നല്ല കോട്ടയംകാരൻ’ പ്രദർശനത്തിനെത്തുന്നു. നന്മ ചെയ്യുന്ന ഒരു സാധാരണക്കാരന്റെ ജീവിതം കുടുംബപശ്ചാത്തലത്തിൽ രണ്ടു കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്ന സിനിമ ഡിസംബർ ആദ്യവാരം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

സൈമൺ കുരുവിള തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന സിനിമ ‘യേശു സിനിമാസ്’ ആണ് നിർമിക്കുന്നത്. ഓരോരുത്തരിലും നന്മയും ഈശ്വരനുമുണ്ട്. ആ നന്മയെ പ്രാവർത്തികമാക്കുകയാണ് ഈ സിനിമയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സംവിധായകൻ പറയുന്നു. ബിനു എസ്. നായരാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് ശ്രീകുമാർ, രമണൻ കറുകപ്പള്ളി കലാസംവിധാനവും റോയ് പല്ലിശേരി ചമയവും നിർവഹിക്കുന്നു.

പി. യു തോമസിന്റെ കഥാപാത്രമായി റോബിൻസാണ് വേഷമിടുന്നത്. അശോകൻ, ഷാജു, മിനോൺ, ശ്രീജിത്‌വിജയ്, ചാലി പാല, കോട്ടയം പ്രദീപ്, നസീർ സംക്രാന്തി, രഞ്ജിത്, കോട്ടയം പുരുഷൻ, നന്ദകിഷോർ, സൈമൺ കുരുവിള, മനോരഞ്ജൻ, അജയ്കുട്ടി, ദിലീപ് കോട്ടയം, രാജേഷ് ചാലക്കുടി, അഞ്ജലിനായർ, അപർണ നായർ, സ്വപ്‌ന, ഭദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

റോബിൻസ് അമ്പാട്ട് രചിച്ച്, ജിനോഷ് ആന്റണി ഈണം നൽകിയ വരികൾക്ക് ജയചന്ദ്രൻ, വിജയ് യേശുദാസ്, കെ. എസ്. ചിത്ര, ശ്വേത മോഹൻ എന്നിവരാണ് ശബ്ദം നൽകിയിരിക്കുന്നത്. മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രനും മലയാളത്തിന്റെ വാനമ്പാടി കെ. എസ് ചിത്രയും വർഷങ്ങൾക്കുശേഷം ഒരുമിച്ചു പാടുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?