Follow Us On

22

November

2019

Friday

ചൈനയിലെ അവയവക്കടത്ത് കൈയോടെ പിടിച്ചു; സന്നദ്ധ സംഘടനയ്ക്ക് മദർ തെരേസാ അവാർഡ്

ചൈനയിലെ അവയവക്കടത്ത് കൈയോടെ പിടിച്ചു; സന്നദ്ധ സംഘടനയ്ക്ക് മദർ തെരേസാ അവാർഡ്

വാഷിംഗ്ടൺ ഡി.സി: സാമൂഹ്യനീതി ഉറപ്പാക്കാൻ ശ്രമിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും സമ്മാനിക്കുന്ന, ഈ വർഷത്തെ മദർ തെരേസാ മെമ്മോറിയൽ അവാർഡ് അമേരിക്കയിലെ സന്നദ്ധ സംഘടനയ്ക്ക്. ചൈനയിൽ നടക്കുന്ന അവയവക്കടത്ത് വെളിച്ചത്ത് കൊണ്ടുവന്നതാണ് ‘ഡോക്ടേഴ്‌സ് എഗയിൻസ്റ്റ് ഫോഴ്‌സ്ഡ് ഓർഗൻ ഹാർവെസ്റ്റിങ്’ (ഡി.എ.എഫ്.ഒ.എച്ച്) എന്ന സന്നദ്ധ സംഘടനയെ അവാർഡിന് അർഹരാക്കിയത്.

സാമൂഹ്യനീതിക്കായി പ്രവർത്തിക്കുന്ന ഒരു കൂട്ടം ഡോക്ടർമാരാണ് അമേരിക്കയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സന്നദ്ധ സംഘടനയിലെ അംഗങ്ങൾ. മുംബൈയിൽ നടന്ന ഔദ്യോഗികചടങ്ങിൽ സംഘടനയുടെ സ്ഥാപകൻ ഡോ. ടോർസ്‌റ്റെൺ ട്രേ അവാർഡ് ഏറ്റുവാങ്ങി.

ചൈനയിലെ തടവുകാർ നിരന്തരമായി അവയവക്കടത്തിന് നിർബന്ധിതരാകുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇതിനെതിരെ പോരാടാൻ പ്രസ്തുത സംഘടന രൂപീകരിച്ചതെന്ന് ഡോ. ടോർസ്‌റ്റെൺ ട്രേ പറഞ്ഞു. തന്നെ ഏറെ ആശങ്കപ്പെടുത്തുന്ന അനുഭവമായിരുന്നു അത്. മെഡിക്കൽ സമൂഹത്തിൽനിന്ന്‌ലഭിച്ച ശക്തമായ പിന്തുണയോടെയാണ് ഡി.എ.എഫ്.ഒ.എച്ച് എന്ന സംഘടനയ്ക്ക് രൂപം നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

അന്നുമുതൽ ചൈനയിലെ നിർബന്ധിത അവയവക്കടത്തിനെയും വംശഹത്യയെയും കുറിച്ച് ആഗോള മെഡിക്കൽ സമൂഹത്തെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിൽ സുപ്രധാന പങ്കാണ് ഈ സന്നദ്ധ സംഘടന നിർവഹിക്കുന്നത്. പ്രത്യേക കാംപെയിനുകൾ നടത്തിയും ക്ലാസുകൾ സംഘടിപ്പിച്ചും ജനങ്ങൾക്ക് അവബോധം നൽകിയ ഇത്തരം പ്രവർത്തനങ്ങളും അവാർഡിന് പരിഗണിക്കപ്പെടാൻ കാരണമായി.

കൊൽക്കത്തയിലെ മദർ തെരേസയോടുള്ള ആദര സൂചകമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഹാർമണി ഫൗണ്ടേഷൻ’ ഏർപ്പെടുത്തിയ പുരസ്‌ക്കാരമാണിത്. ദേശീയ, അന്തർ ദേശീയ തലങ്ങളിലായി രണ്ട് അവാർഡുകളാണ് സമ്മാനിക്കുക.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?