Follow Us On

22

November

2019

Friday

പുനരധിവാസം രണ്ടാം ഘട്ടത്തിലേക്ക്, പ്രഖ്യാപിച്ചത് 13 പദ്ധതികൾ; ഉയിർത്തെഴുന്നേൽക്കും ഇറാഖിലെ സഭ

പുനരധിവാസം രണ്ടാം ഘട്ടത്തിലേക്ക്, പ്രഖ്യാപിച്ചത് 13 പദ്ധതികൾ; ഉയിർത്തെഴുന്നേൽക്കും ഇറാഖിലെ സഭ

ക്വാരഖോഷ്: ഐസിസ് ഭീകരരുടെ ആക്രമത്തിൽ തകർക്കപ്പെട്ട ഇറാഖീ ക്രൈസ്തവരുടെ പുനരധിവാസത്തിനായുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എ.സി.എൻ). ഐസിസ് ആക്രമണങ്ങളിൽ തകർന്ന ദൈവാലയങ്ങളുടെയും സഭാസ്ഥാപനങ്ങളുടെയും പുനർനിർമാണം, അറ്റകുറ്റപ്പണി എന്നിവയ്ക്കാണ് രണ്ടാം ഘട്ടത്തിൽ ഊന്നൽ കൊടുക്കുന്നത്.

സിറിയൻ കാത്തലിക്, കൽദായ, സിറിയൻ ഓർത്തഡോക്‌സ് സഭാ വിശ്വാസികൾക്ക് ഗുണകരമായ, ഏതാണ്ട് 8,00,000 ഡോളർ ചെലവുവരുന്ന 13 പുനരധിവാസ പദ്ധതികൾക്കാണ് എ.സി.എൻ അംഗീകാരം നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞയാഴ്ച നിനവേ സന്ദർശിക്കവേ എ.സി.എൻ സെക്രട്ടറി ജനറൽ ഫിലിപ്പ് ഒസോറയാണ് പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്.

ഇറാഖിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദൈവാലയമായ ബഗേധായിലെ അൽ താഹിറ ചർച്ചാണ് പുനർനിർമിക്കുന്ന ദൈവാലയങ്ങളിൽ പ്രധാനപ്പെട്ടത്. അൽ താഹിറ ദൈവാലയത്തിന്റെ ഉൾവശം പുനരുദ്ധരിക്കാൻ 5,60,000 ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സിറിയൻ ഓർത്തഡോക്‌സ് ക്രൈസ്തവരുടെ സാന്നിധ്യം ഏറെയുള്ള യസീദി ക്രിസ്ത്യൻ പട്ടണമായ ബാഷിക്കായിലെ നാജെം അൽമാഷ്രിക് ഹാളും തീയറ്ററും പുതുക്കി പണിയുന്നതിന് 10 ലക്ഷം ഡോളറും സംഘടന അനുവദിച്ചിട്ടുണ്ട്.

ഇറാഖിലെ പുരാതന നഗരങ്ങളിൽ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെയും സധൈര്യം വിശ്വാസം പ്രഘോഷിക്കുന്നതിന് അവർക്ക് പിന്തുണ നൽകുന്നതിന്റെയും ഭാഗമായാണ് രണ്ടാം ഘട്ട പദ്ധതിയുമായി സംഘടന മുന്നോട്ട് വന്നിരിക്കുന്നത്. 2014ൽ രാജ്യത്ത് നടന്ന ഐസിസ് ആക്രമണത്തെതുർന്ന് പാലായനം ചെയ്ത വിശ്വാസികളിൽ 45%വും തിരികെ വന്നെന്നാണ് റിപ്പോർട്ടുകൾ. അന്ന് അടച്ചുപൂട്ടിയ വ്യാപാരകേന്ദ്രങ്ങളിൽ ഒട്ടുമിക്കതും വീണ്ടും പ്രവർത്തനമാരംഭിച്ചിട്ടുമുണ്ട്.

മതബോധനം, റേഡിയോ, സ്‌കൂളുകൾ തുടങ്ങിയ സഭാ പ്രവർത്തനങ്ങളും സാധാരണഗതിയിലായി തുടങ്ങി. ഈ സാഹചര്യത്തിൽ ആരാധനാലയങ്ങൾകൂടി പുനർമിക്കപ്പെടുന്നതോടെ രാജ്യത്തെ ക്രിസ്തീയ വിശ്വാസജീവിതം കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?