Follow Us On

28

March

2024

Thursday

നവംബറിലെ നിയോഗം മധ്യകിഴക്കൻ രാജ്യങ്ങളിലെ സമാധാനം; നമുക്കും കരംകൂപ്പാം പാപ്പയ്‌ക്കൊപ്പം

നവംബറിലെ നിയോഗം മധ്യകിഴക്കൻ രാജ്യങ്ങളിലെ സമാധാനം; നമുക്കും കരംകൂപ്പാം പാപ്പയ്‌ക്കൊപ്പം

വത്തിക്കാൻ സിറ്റി: മരിച്ച സകല വിശ്വാസികൾക്കുംവേണ്ടി സഭ മാറ്റിവെച്ചിരിക്കുന്ന നവംബറിൽ, മധ്യകിഴക്കൻ രാജ്യങ്ങളിലെ മതവിഭാഗങ്ങൾ തമ്മിൽ ചർച്ചകളും കൂടിക്കാഴ്ചകളും അനുരഞ്ജനവും സാധ്യമാകാനുമുള്ള പ്രാർത്ഥനകൾക്കും ഊന്നൽ നൽകാൻ പാപ്പയുടെ ആഹ്വാനം. ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിലാണ്, കിഴക്കൻ രാജ്യങ്ങളിലെ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

മധ്യ കിഴക്കൻ പ്രദേശം എന്നതിന് കൃത്യമായ അതിരുകൾ നിർവചിക്കപ്പെട്ടിട്ടില്ലെങ്കിലും ബഹറിൻ, ഈജിപ്ത്, സൈപ്രസ്, ഇറാൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ, കുവൈറ്റ്, ലബനോൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, ടർക്കി, എമിറേറ്റ്‌സ്, യമൻ, പാലസ്തീനാ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നു. 93% മുസ്ലിങ്ങളും അഞ്ച് ശതമാനം ക്രിസ്ത്യാനികളും, രണ്ട് ശതമാനം യഹൂദരുമാണ് ഈ മേഖലയിലുള്ളത്.

മധ്യ കിഴക്കൻ രാജ്യങ്ങളിൽ അടുത്തടുത്ത് ജീവിക്കുന്ന സമൂഹങ്ങളെ അനുസ്മരിച്ച പാപ്പ, അവർ തമ്മിൽ സത്യസന്ധമായ ഒരു സംവാദനത്തിന് അവസരമുണ്ടാക്കാൻ പ്രാർത്ഥിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. നിരവധി ക്രിസ്ത്യാനികളും യഹൂദരും മുസ്ലിങ്ങളും സമാധാനത്തിനും അനുരഞ്ജനത്തിനുമായി പ്രവർത്തിക്കുന്നുണ്ട്. യേശുവിന്റെ സ്‌നേഹത്തിൽനിന്ന് ഉയർന്ന സുവിശേഷം ഈ നാട്ടിൽനിന്നാണ് നമ്മിലെത്തിയതെന്ന് ഓർമിപ്പിച്ച പാപ്പ, വ്യത്യസ്ഥതകളെ ഭയക്കാതെ സംവാദത്തിനും ഐക്യത്തിനുമായി ഓരോ സമൂഹവും ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?