Follow Us On

22

November

2019

Friday

പാഠം ഒന്ന്- ജീവന്റെ മഹത്വം; ഗർഭച്ഛിദ്ര ക്ലിനിക്കിനു മുന്നിൽ വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം

പാഠം ഒന്ന്- ജീവന്റെ മഹത്വം; ഗർഭച്ഛിദ്ര ക്ലിനിക്കിനു മുന്നിൽ വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം

മസാച്ചുസെറ്റ്‌സ്: ജീവന്റെ മഹത്വം തിരിച്ചറിഞ്ഞ സ്‌കൂൾ വിദ്യാർത്ഥികൾ ഗർഭച്ഛിദ്ര ക്ലിനിക്കിന് മുന്നിൽ നടത്തിയ വേറിട്ട പ്രതിഷേധം ശ്രദ്ധേയമാകുന്നു. വോഴ്‌സെസ്ര് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സ്‌കൂളിലെ 60 വിദ്യാർത്ഥികളാണ് പ്ലാൻഡ് പാരന്റ്ഹുഡ് ലീഗ് കേന്ദ്രത്തിന് മുന്നിൽ പ്രാർത്ഥനയുമായി അണിചേർന്നത്. പ്രമുഖ പ്രോ ലൈഫ് സംഘടനയായ ’40 ഡെയ്‌സ് ഫോർ ലൈഫ്’ സംഘടിപ്പിച്ച ക്യാംപെയിന്റെ ഭാഗമായിട്ടായിരുന്നു പ്രാർത്ഥനായജ്ഞം.

ചിലർ തടസപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രാർത്ഥനായജ്ഞം വിജയമായിരുന്നു എന്ന് സ്‌കൂളിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പ്രോ ലൈഫ് ലീഗ് പ്രസിഡന്റ് മാർഗരറ്റ് ഡഫി പറഞ്ഞു. ‘കത്തോലിക്കരെന്ന നിലയിൽ ഗർഭധാരണം മുതൽ സ്വാഭാവിക മരണംവരെ ഓരോ ജീവനും വിശുദ്ധമാണെന്നാണെന്നാണ് ഞങ്ങളുടെ വിശ്വാസം. അതിനാൽ ആ വിശ്വാസത്തിനു സാക്ഷികളാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.’

കുരുന്നു ജീവനുകളോടും വിശിഷ്യാ, യുവതികളായ അമ്മമാരോടുമുള്ള കരുതലും സ്‌നേഹവും ജനങ്ങളെ ബോധ്യപ്പെടുത്താനും തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഡഫി കൂട്ടിച്ചേർത്തു. ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സ്‌കൂൾ നിരവധി വർഷങ്ങളായി ഈ കാംപെയിന്റെ ഭാഗമാണെന്ന് സ്‌കൂൾ അധ്യാപകൻ ബ്രദർ പാട്രിക് ജോസഫ് അറിയിച്ചു.

2004ൽ പ്രവർത്തനം ആരംഭിച്ച ’40 ഡെയ്‌സ് ഫോർ ലൈഫ്’ ആഗോള തലത്തിൽ 60ൽപ്പരം രാജ്യങ്ങളിൽ ഗർഭച്ഛിദ്ര വിരുദ്ധ ക്യാംപെയിനുകൾ നടത്തിയിട്ടുണ്ട്. ഗർഭച്ഛിദ്രം എന്ന മാരകപാപത്തെ പ്രാർത്ഥനയും ഉപവാസവും വഴി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കാംപെയിനുകൾ സംഘടിപ്പിക്കുന്നത്.അബോർഷൻ ക്ലിനിക്കുകൾക്ക് മുന്നിൽ സംഘടിപ്പിക്കുന്ന മുഴുദിന പ്രാർത്ഥന യാണ് കാംപെയിന്റെ സവിശേഷത. 2019ൽ ഇതുവരെ 10 ലക്ഷത്തിൽപ്പരം പേർ ക്യാംപെയിന്റെ ഭാഗമായെന്നാണ് റിപ്പോർട്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?