Follow Us On

22

November

2019

Friday

ഐസിസ് ഇരകളുടെ രക്തസാക്ഷിത്വം: ശുഭവാർത്ത വരും വത്തിക്കാനിൽനിന്ന്?

ഐസിസ് ഇരകളുടെ രക്തസാക്ഷിത്വം: ശുഭവാർത്ത വരും വത്തിക്കാനിൽനിന്ന്?

വത്തിക്കാൻ സിറ്റി: ബാഗ്ദാദിലെ കത്തോലിക്ക ദൈവാലയത്തിൽ ദിവ്യബലി അർപ്പിക്കപ്പെടവേ കൊലചെയ്യപ്പെട്ട 48 പേരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിലേക്ക് ഉറ്റുനോക്കി ഇറാഖിലെ വിശ്വാസീസമൂഹം. കൊല്ലപ്പെട്ട രണ്ടു വൈദികർ ഉൾപ്പെടെ 48 ദൈവദാസരുടെ രക്ഷസാക്ഷിത്വം സംബന്ധിച്ച പ~നറിപ്പോർട്ട് ഇക്കഴിഞ്ഞയാഴ്ചയാണ് ഇറാഖി സഭ വത്തിക്കാന് കൈമാറിയത്.

ഇവരുടെ ജീവസമർപ്പണം വിശ്വാസത്തെ പ്രതിയാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളും വിശദാംശങ്ങളും വിവരണങ്ങളുമാണ് കൂട്ടക്കുരുതിയുടെ ഒൻപതാം വർഷത്തിൽ വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിന് സമർപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ ജീവിതവിശുദ്ധി തെളിയിക്കുന്ന റിപ്പോർട്ടും അതിനെ പിന്തുണക്കുന്ന രേഖകളുമാണ് സമർപ്പിച്ചതെന്ന് പോസ്റ്റുലേറ്റർ ഡോ. ലൂയി എസ്‌കലാന്തെ അറിയിച്ചു.

2010 ഒക്ടോബർ 31നായിരുന്നു ഇറാഖിനെ നടുക്കിയ ക്രൈസ്തവ കൂട്ടക്കുരുതി. വിമോചന നാഥയുടെ നാമധേയത്തിലുള്ള, ബാഗ്ദാദിലെ കത്തോലിക്ക ദൈവാലയത്തിൽ ദിവ്യബലിമധ്യേയാണ് ഐസിസ് തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടത്. ദിവ്യബലി അർപ്പിച്ചിരുന്ന ഫാ. തായറിനെയും കുമ്പസാര ശുശ്രൂഷ നൽകിക്കൊണ്ടിരുന്ന ഫാ. വാസിമിനെയുമാണ് തീവ്രവാദികൾ ആദ്യം വധിച്ചത്.

തുടർന്ന് ദിവ്യബലിയിൽ പങ്കെടുത്തിരുന്നവരുടെ ഇടയിലേക്ക് സ്‌ഫോടകവസ്തുക്കൾ എറിയുകയായിരുന്നു. ദൈവാലയത്തിൽ ഉണ്ടായിരുന്ന 150 പേരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 46 പേർ കൊല്ലപ്പെട്ടു. ഇതിൽ ഗർഭിണിയും മൂന്നു മാസം പ്രായമുള്ള കുട്ടിയും ഉണ്ടായിരുന്നു. ദിവ്യബലിയിൽ പങ്കെടുക്കവേ കൊല്ലപ്പെട്ട വിശ്വാസികളെ സഭയിലെ രക്തസാക്ഷികളുടെ കൂട്ടായ്മയിലേക്കും വിശുദ്ധരുടെ ഗണത്തിലേക്കും ചേർക്കണമെന്ന് അപേക്ഷിച്ചുകൊണ്ടാണ് രേഖകൾ സമർപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?