Follow Us On

29

March

2024

Friday

കൃതജ്ഞതാവാരം ബൈബിൾ വാരമായി ആചരിക്കണം; വിസ്‌കോൺസിൻ സെനറ്റിൽ പ്രമേയാവതരണം

കൃതജ്ഞതാവാരം ബൈബിൾ വാരമായി ആചരിക്കണം; വിസ്‌കോൺസിൻ സെനറ്റിൽ പ്രമേയാവതരണം

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ കൃതജ്ഞത വാരാചരണം ഈ വർഷം ദേശീയ ബൈബിൾ വാരമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് വിസ്‌കോൺസിൻ സെനറ്റിൽ റിപ്പബ്ലിക്കൻ നേതാക്കന്മാർ. നവംബർ മാസത്തിലെ അവസാന ആഴ്ച ദേശീയ ബൈബിൾ വാരമായി ആചരിക്കണമെന്നാണ് ജനസഭയിലെ 15 റിപ്പബ്ലിക് നേതാക്കന്മാർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. സഭയിൽ ഭൂരിപക്ഷവും റിപ്പബ്ലിക്കൻ അംഗങ്ങളായതിനാൽ നാളെ വോട്ടെടുപ്പ് നടത്തുന്ന പ്രമേയം പാസാകുമെന്നുമാണ് കരുതുന്നത്.

മുൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്വെൽറ്റാണ് 1941ൽ നാഷണൽ ബൈബിൾ വീക്ക് ആചരണം പ്രഖ്യാപിച്ചത്. പിന്നീട് എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും എല്ലാവർഷവും ഇത് കൃതജ്ഞതാവാരമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കൃതജ്ഞതാവാരാചരണം 78 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ, ദൈവവചനം നമുക്ക് നൽകിയതിനെ സ്മരിക്കാനും ബഹുമാനിക്കാനുമുള്ള അവസരമായി കണ്ട് 2019ൽ ഇത് ബൈബിൾ വാരമായി ആചരിക്കണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി ഡഗ്ലസ് ലോറൻസ് പ്രമേയവതരണത്തിൽ ആവശ്യപ്പെട്ടു.

ബൈബിൾ വായിക്കാനും മനസ്സിലാക്കാനും പ്രോത്സാഹനം നൽകുന്നതാണ് ഇത്തരത്തിലുള്ള ആചരണം. ബൈബിൾ വായന, സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരുപാട് ആളുകൾക്ക് ആശ്വാസവും പ്രചോദനവും നൽകിയിട്ടുമുണ്ട്. ബൈബിളാണ് തങ്ങളുടെ മൂല്യങ്ങളെയും ആത്മീയതയെയും സാമൂഹ്യ ഘടനയെയും രൂപപ്പെടുത്തിയതെന്നും റിപ്പബ്ലിക്കൻ നേതാക്കന്മാർ പ്രമേയവതരണത്തിനിടെ പങ്കുവെച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?